Image

സ്വർണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരങ്ങളെ വിമർശിച്ചു മുഖ്യമന്ത്രി

Published on 11 July, 2020
സ്വർണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരങ്ങളെ വിമർശിച്ചു മുഖ്യമന്ത്രി

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ അത് തടയുന്നതിനുള്ള നടപടികൾ ഓരോന്നായി സർക്കാർ സ്വീകരിച്ചു വരുകയാണെന്നും എന്നാൽ അതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന മട്ടിൽ ഒരു കൂട്ടർ ഒരുമ്പെട്ട് ഇറങ്ങുകയാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരങ്ങളെ വിമർശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെ പരാമർശിച്ചത്.

സംസ്ഥാനത്ത് ഉടനീളം നടക്കുന്ന പ്രതിപക്ഷ സമരങ്ങൾ നടക്കുകയാണ്, നേരത്തെ സമരത്തിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സമരത്തിൽ പങ്കെടുക്കുന്നത് ഒരുപാടു ആളുകളാണ് പൊലീസിന് അത് വലിയ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നുണ്ട്. സർക്കാർ ഏതെങ്കിലും തരത്തിൽ ഉള്ള നിയമനടപടി ഇക്കാര്യത്തിൽ ആലോചിക്കുന്നുണ്ടോ എന്ന ഒരു മാധ്യമ പ്രവർത്തന്റെ ചോദ്യത്തിന് ഓൺലൈൻ വാർത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക