Image

പ്രദീപ് നായരെ ഫോമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വൈ.എം.എ നാമനിര്‍ദേശം ചെയ്തു

ഷോളി കുമ്പിളുവേലി Published on 10 July, 2020
പ്രദീപ് നായരെ ഫോമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വൈ.എം.എ  നാമനിര്‍ദേശം ചെയ്തു
ന്യൂയോര്‍ക്ക്: ഒരു വ്യാഴവട്ടക്കാലത്തിലേറെ യോങ്കേഴ്‌സ് മലയാളി അസോസിയേഷനെ വളര്‍ച്ചയുടെ പടവുകളിലേക്ക് നയിച്ച പ്രദീപ് നായരെ, ഫോമയുടെ 2020-22 വര്‍ഷത്തേക്കുള്ള വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്, സംഘടനയുടെ കമ്മിറ്റി ഐക്യകണ്‌ഠ്യേന നാമനിര്‍ദേശം ചെയ്തു.

യോങ്കേഴ്‌സ് മലയാളി അസോസിയേഷനില്‍ പ്രദീപ് നായര്‍ വഹിക്കാത്ത പദവികളില്ല! ഏറ്റെടുത്ത എല്ലാ സ്ഥാനങ്ങളോടും നൂറുശതമാനം നീതിപുലര്‍ത്തിക്കൊണ്ട്, വളരെ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ച പ്രദീപ്, മറ്റു സംഘടനാ പ്രവര്‍ത്തകര്‍ക്ക് ഉത്തമ മാതൃകയാണെന്നു യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റും, ഫോമയുടെ മുന്‍ ജോ. ട്രഷററും കൂടിയായ ജോഫ്രിന്‍ ജോസഫ് അഭിപ്രായപ്പെട്ടു.

2016- 18 കാലയളവില്‍ റീജണല്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഫോമ എംപയര്‍ റീജിയനെ ചലനാത്മകമായി നിലനിര്‍ത്തുന്നതില്‍ പ്രദീപ് നായര്‍ വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നുവെന്നു ഫോമാ ട്രഷറര്‍ ഷിനു ജോസഫ് പറഞ്ഞു.

2012 -14 വര്‍ഷം ഫോമാ നാഷണല്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ച പ്രദീപിന്റെ അഭിപ്രായങ്ങളും, ഇടപെടലുകളും ഫോമയുടെ പുരോഗതിക്ക് വളരെയേറെ പ്രയോജനപ്രദമായിരുന്നുവെന്നു ഫോമാ ജുഡീഷ്യല്‍ കമ്മിറ്റി അംഗവും, മുതിര്‍ന്ന നേതാവുമായ യോങ്കേഴ്‌സ് അനിയന്‍ വിശദീകരിച്ചു.

2016-ലെ ഫ്‌ളോറിഡാ കണ്‍വന്‍ഷന്‍ കണ്‍വീനറായി, പ്രദീപ് നായര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏവരിലും വലിയ മതിപ്പ് ഉളവാക്കിയിരുന്നതായി ഫോമാ നാഷണല്‍ കമ്മിറ്റി അംഗം സുരേഷ് നായര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

പ്രദീപ് നായര്‍ എപ്പോഴും മികച്ച ടീം പ്ലെയര്‍ ആണെന്നു വൈ.എം.എ സെക്രട്ടറി ഷോബി ഐസക്ക് പറഞ്ഞു.

2008-2010 കാലയളവില്‍ എംപയര്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച പ്രദീപ്, യുവാക്കളെ സംഘടിപ്പിക്കുന്നതിനും, അവരെ ഫോമയിലേക്ക് ആകര്‍ഷിക്കുന്നതിനും നടത്തിയ ശ്രമങ്ങള്‍ ശ്ശാഘനീയമാണെന്ന് ഫോമാ നാഷണല്‍ യൂത്ത് പ്രതിനിധി ആഷിഷ് ജോസഫ് അഭിപ്രായപ്പെട്ടു.

ഏറ്റെടുക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും, ഏവരുടേയും സഹകരണത്തോടെ നടത്തിയെടുക്കുന്നതില്‍ പ്രദീപ് നായര്‍ക്കുള്ള നൈപുണ്യം തുടര്‍ന്നും ഫോമയുടെ വളര്‍ച്ചയ്ക്കും, കെട്ടുറപ്പിനും സഹായകരമായിരിക്കുമെന്നും, അതുകൊണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും വൈ.എം.എ വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ ഷീജാ നിഷാദും, റീജണല്‍ വനിതാ പ്രതിനിധി ഡോണാ ജോസഫും അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ നിഷാദ് ജോയി, റോബിന്‍ മത്തായി, മോട്ടി ജോര്‍ജ്, കെ.കെ. സോമന്‍, സഞ്ചു കുറുപ്പ്, ബെന്‍ കൊച്ചീക്കാരന്‍, ടോം സി. തോമസ്, ബ്ലിസ് പോള്‍, ഷാജിമോന്‍ വടക്കന്‍, ബിജു പൈറ്റുതറ, രാജേഷ് പിള്ള, മാത്യു പി. തോമസ്, ഷൈജു കളത്തില്‍, ലിബിമോന്‍ ഏബ്രഹാം, ബാബുരാജ് പിള്ള, ടീന ജോയി, മഞ്ജു നായര്‍, നിഷാ ജോഫ്രിന്‍, ലിസാ ദീപു എന്നിവര്‍ പ്രസംഗിച്ചു.



Join WhatsApp News
true man 2020-07-10 21:53:10
You are good of that post, if elected. Our support from metro region.
Palakkaran 2020-07-10 22:28:11
എന്തോന്നാടേ, എല്ലാം ന്യൂയോർക്ക്കാർ. ബാക്കി എല്ലാരും ചത്തോ??
Palakkaran 2020-07-10 23:53:09
All are good if elected, but will not be elected. There are other better capable from other regions
Fomaa Papan 2020-07-11 09:53:55
Best VP Candiate.You going to win
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക