Image

യുകെ വീസ: ഇന്ത്യക്കാര്‍ക്ക്‌ ടിബി സ്‌ക്രീനിംഗ്‌ നിര്‍ബന്ധമാക്കുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 31 May, 2012
യുകെ വീസ: ഇന്ത്യക്കാര്‍ക്ക്‌ ടിബി സ്‌ക്രീനിംഗ്‌ നിര്‍ബന്ധമാക്കുന്നു
ലണ്‌ടന്‍: യുകെ ഇമിഗ്രേഷന്‍ ചില വിഭാഗം വീസ അപേക്ഷകര്‍ക്ക്‌ ടുബര്‍കുലോസിസ്‌ സ്‌ക്രീനിംഗ്‌ നിര്‍ബന്ധമാക്കുന്നു. ടിബി കൂടുതലായുള്ള 67 രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്കാണ്‌ നിയന്ത്രണം ഏര്‍പ്പെടുത്തുക. ഇത്തരത്തില്‍ ഇന്ത്യയും ഉള്‍പ്പെടും. മേയ്‌ 21 മുതലാണ്‌ ഈ നിയമം പ്രാബല്യത്തിലായത്‌.

മുപ്പതു വര്‍ഷത്തിനിടെ യുകെയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ്‌ ക്ഷയരോഗം ഇപ്പോള്‍. ഇതു നിയന്ത്രിക്കുന്നതിന്‌ ഇത്തരം കര്‍ശന നടപടികള്‍ ആവശ്യമാണെന്ന്‌ ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍.

വീസ അനുവദിക്കും മുന്‍പ്‌ ടിബി സ്‌ക്രീനിംഗ്‌ നിര്‍ബന്ധമാക്കിയാല്‍ രാജ്യത്തിന്‌ അടുത്ത പത്തു വര്‍ഷംകൊണ്‌ട്‌ നാല്‍പ്പതു മില്യന്‍ പൗണ്‌ട്‌ ലാഭിക്കാമെന്നാണു കണക്കാക്കുന്നത്‌. ഇന്ത്യ അടക്കമുള്ള 67 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരിക്കും സ്‌ക്രീനിംഗ്‌.
യുകെ വീസ: ഇന്ത്യക്കാര്‍ക്ക്‌ ടിബി സ്‌ക്രീനിംഗ്‌ നിര്‍ബന്ധമാക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക