'കിസ്സിങ് ദ ബ്ലൂ', ശ്രീപാർവ്വതിയുടെ മീനുകള്‍ ചുംബിക്കുന്നു ഇംഗ്ലീഷിൽ; യു.എസിൽ ലഭ്യം
kazhchapadu
10-Jul-2020
kazhchapadu
10-Jul-2020

പെണ്‍ പ്രണയത്തിന്റെ വഴികളും നിരാശകളും തീക്ഷണതയും പറഞ്ഞ ശ്രീപാര്‍വ്വതിയുടെ നോവല്‍ മീനുകള്‍ ചുംബിക്കുന്നു ഇപ്പോള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. റീസേര്‍ച്ച് സ്‌കോളര്‍ ആയ ശ്രുതി പ്രഭാകുമാര്‍ ആണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്. 'കിസ്സിങ് ദ ബ്ലൂ' എന്ന പേരില്‍ ആമസോണ്‍ കിന്ഡലിലും പേപ്പര്‍ ബാക്ക് ഫോര്‍മാറ്റിലും പുസ്തകം ലഭ്യമാണ്. ഇന്ത്യയില്‍ നിലവില്‍ പുസ്തകത്തിന്റെ കിന്‍ഡില്‍ എഡിഷന്‍ മാത്രമാണുള്ളത്. യു എസില്‍ പേപ്പര്‍ബാക്ക് ലഭ്യമാണ്.
താര, ആഗ്‌നസ് എന്നീ രണ്ടു പെണ്‍കുട്ടികളുടെ ജീവിതത്തിലൂന്നിയാണ് പുസ്തകം ലെസ്ബിയന്‍ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നത്. പറഞ്ഞു പഴകി വന്ന പ്രണയങ്ങളില്‍ നിന്നുമൊരു വേര്‍തിരിഞ്ഞു നില്‍ക്കല്‍ ഉണ്ടായതുകൊണ്ട് തന്നെ മീനുകള്‍ ചുംബിക്കുന്നു എന്ന പുസ്തകം മലയാളത്തില്‍ ഇറങ്ങിയപ്പോള്‍ അതേക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.

താര എന്ന കുടുംബിനിയുടെ ജീവിതത്തിലേയ്ക്ക് നാടക നടിയായ ആഗ്‌നസ് വളരെ യാദൃശ്ചികമായി കയറി വരുന്നതിനെത്തുടര്‍ന്നാണ് നോവല്‍ ആരംഭിക്കുന്നത്. എന്ത് കാരണത്താലാണ് ഫെയ്സ്ബുക്ക് സൃഹുത്ത് മാത്രമായ ആഗ്‌നസ്, താരയുടെ ഫ്ളാറ്റിലേയ്ക്ക് കയറി വന്നതെന്ന് അവള്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍ പ്രണയം എന്നത് എപ്പോഴാണ് ആരിലാണ് അതിന്റെ മാജിക് പ്രവര്‍ത്തനം നടത്തുക എന്ന് പറയാനാകില്ല, പതുക്കെ അവര്‍ ഇരുവരും പ്രണയത്തിലാകുന്നു. താരയുടെ ഭര്‍ത്താവ് ദിലീപും മകള്‍ അന്നുവും അവരുടെ അയല്‍ക്കാരും അമ്മയും ഒക്കെ ഉള്‍പ്പെടുന്ന സമൂഹം അവരെ എങ്ങനെയാണു കാണുകയും വിലയിരുത്തുകയും ചെയ്യുന്നത്? ഒടുവില്‍ അവരുടെ പ്രണയത്തിനെന്താണ് സംഭവിക്കുക? ഇതൊക്കെയാണ് പുസ്തകം പറയുന്നത്.
പുസ്തകം വാങ്ങാം

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments