Image

പ്രവാസി കേരള കോണ്‍ഗ്രസ്സ്‌ (എം) സ്വിസ്‌ യുണിറ്റ്‌ രൂപീകരിച്ചു

ജേക്കബ്‌ മാളിയേക്കല്‍ Published on 31 May, 2012
പ്രവാസി കേരള കോണ്‍ഗ്രസ്സ്‌ (എം) സ്വിസ്‌ യുണിറ്റ്‌ രൂപീകരിച്ചു
ബാസല്‍: പ്രവാസി കേരള കോണ്‍ഗ്രസ്‌ (എം) സ്വിസ്‌ യുണിറ്റിന്റെ പ്രഥമ പൊതുയോഗം ബാസലില്‍ നടന്നു. തല്‍സമയ വീഡിയോ കോണ്‍ഫറന്‍സിലൂടെ പാര്‍ട്ടി ചെയര്‍മാന്‍ കെ. എം. മാണി യുണിറ്റ്‌ ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്‌തു.

ജോസ്‌ കെ മാണി എം.പി, റോഷി അഗസ്റ്റിന്‍ എംഎല്‍എ യൂത്ത്‌ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ ജോബ്‌ മൈക്കിള്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തുകയുണ്ടായി. ജനോപകാരപ്രദമായ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാ വിധ പിന്തുണയും സ്വിസ്‌ മലയാളികളില്‍ നിന്നും ഉണ്ടാകണമെന്ന്‌ ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി ശ്രദ്ധയില്‍പെടുത്തിയാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്ന്‌ ജോസ്‌.കെ.മാണി എംപി ഉറപ്പു നല്‍കി.

പൊതുയോഗത്തില്‍ പാര്‍ട്ടി സ്വിസ്‌ യുണിറ്റ്‌ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആല്‍ബി ജോസഫ്‌ (നാഷണല്‍ പ്രതിനിധി 061 062 4823414), ജോസ്‌ വെള്ളാടിയില്‍ (പ്രസിഡന്റ്‌ 061 2710805), ജോയ്‌ പെരുംപിള്ളില്‍ (സെക്രട്ടറി 061 599 31 88), ജോസ്സി കൊച്ചുപറമ്പില്‍ (വൈസ്‌ പ്രസിഡന്റ്‌), ജോസ്‌ എടാട്ടേല്‍ (വൈസ്‌ പ്രസിഡന്റ്‌), ജോജോ വിചാട്ട്‌ (ജോയിന്റ്‌ സെക്രട്ടറി), ജോയ്‌സണ്‍ പുറ്റനാനിക്കല്‍ (ജോയിന്റ്‌ സെക്രട്ടറി), ബോബന്‍ തോമസ്‌ (ട്രഷറര്‍), ജോണി കശംകാട്ടില്‍, ടി.പി. സുദന്‍, ജോര്‍ജ്‌ കോടിയാട്ട്‌ , ബാബു കശംകാട്ടില്‍, തോമസ്‌ കൈപന്‍പ്ലാക്കില്‍, ബെന്നി തൊട്ടിയില്‍ എന്നിവര്‍ എക്‌സികുട്ടീവ്‌ കമ്മിറ്റീ അംഗങ്ങളായി തിരഞ്ഞെടുത്തു. പാര്‍ട്ടിയില്‍ ചേരുവാന്‍ താല്‌പര്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക