Image

സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന് ജാമ്യം അനുവദിക്കരുതെന്ന് എന്‍ഐഎ

Published on 10 July, 2020
സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന് ജാമ്യം അനുവദിക്കരുതെന്ന് എന്‍ഐഎ

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് പങ്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്വപ്നയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎപിഎ ചുമത്തി എന്‍ഐഎ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

സ്വപ്ന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഭിഭാഷകന്‍ രവി പ്രകാശാണ് കോടതിയില്‍ ഹാജരായത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ സരിത്തിന് പുറമേ സ്വപ്ന സുരേഷും സന്ദീപ് നായരും ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണ്ണം കടത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. കേസില്‍ കസ്റ്റംസ് ഇതിനകം തന്നെ സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വപ്നയുടെ അഭിഭാഷകനാണ് കേസ് ഒരാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടത്. എന്‍ഐഎയുടെ എഫ്ഐആറിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇപ്പോള്‍ നടന്നിട്ടുള്ളത് സ്വര്‍ണ്ണക്കടത്ത് കേസിന്റെ പ്രാരംഭ അന്വേഷണം മാത്രമാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നും എന്‍ഐഎ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

സ്വര്‍ണ്ണക്കടത്തില്‍ സരിത്തിന് പുറമേ സ്വപ്നയ്ക്കും സന്ദീപിനും പങ്കുണ്ടെന്ന് സന്ദീപിന്റെ ഭാര്യ സൌമ്യ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വപ്നയെ കണ്ടെത്തുന്നതോടെ മാത്രമേ കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ എന്ന നിലപാടിലാണ് കസ്റ്റംസ്.

കേസിലെ എല്ലാ കക്ഷികളുടെയും വാദം കേള്‍ക്കുന്നതോടെ മാത്രമേ ജാമ്യഹര്‍ജി നിലനില്‍ക്കുമോ എന്ന് പറയാന്‍ പറ്റുകയുള്ളൂവെന്നും കസ്റ്റംസും ചൂണ്ടിക്കാണിക്കുന്നു.


സ്വപ്ന സുരേഷ് തിരുവനന്തപുരം ജില്ലയില്‍ പാലോടു സമീപം പെരിങ്ങമ്മലയിലെ ബ്രൈമൂര്‍ എസ്റ്റേറ്റിലെത്തിയെന്നു സംശയം. സ്വപ്ന മറ്റൊരു വനിതയോടൊപ്പം കാറില്‍ കടന്നു പോവുകയും തന്നോടു മങ്കയത്തേക്കുള്ള വഴി ചോദിക്കുകയും ചെയ്തുവെന്ന് ഒരാള്‍ വെളിപ്പെടുത്തി. 


ഇദ്ദേഹം പറഞ്ഞ സമയത്ത് വെള്ള കാര്‍ ഇതുവഴി പോകുന്ന സിസിടിവി ദൃശ്യങ്ങളുമുണ്ട്.


മങ്കയത്ത് സ്വപ്ന എത്തിയതായി അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടില്ല. പൊന്മുടി മലയടിവാരത്തുള്ള ബ്രൈമൂറില്‍ കുന്നിന്റെ നെറുകയില്‍ ബ്രിട്ടിഷ് നിര്‍മിത ബംഗ്ലാവും എസ്റ്റേറ്റുമുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഇത്.


ബന്ധുവായ യുവാവിനെ സ്വപ്ന സുരേഷ് കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തിരുവനന്തപുരത്ത് വെച്ച നടന്ന സഹോദരന്‍ ബ്രൗണ്‍ സുരേഷിന്റെ വിവാഹ പാര്‍ട്ടിക്കിടെയായിരുന്നു സംഭവം.

വിവാഹം മുടക്കുന്നുവെന്നാരോപിച്ചാണ് ബന്ധുവായ യുവാവിനെ സ്വപ്ന മര്‍ദിച്ചത്. സ്വപ്നയ്‌ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നതായും ദൃശ്യങ്ങളില്‍ കാണാം.

ചില യുവാക്കള്‍ക്കൊപ്പം സ്വപ്ന നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. പാര്‍ട്ടിയില്‍ പങ്കെടുത്ത വ്യക്തികളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന സമയത്താണ് സിസിടിവി ദൃശ്യങ്ങള്‍ വന്നത്.

2019 ഡിസംബര്‍ ഏഴിനു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സഹോദരന്റെ വിവാഹം മുടക്കാന്‍ ബന്ധുവായ നവജ്യോത് ശ്രമിക്കുന്നുവെന്നാരോപിച്ച് ചില തര്‍ക്കങ്ങള്‍ വിവാഹപാര്‍ട്ടിക്കിടെ ഉടലെടുക്കുകയായിരുന്നു.

സ്വപ്ന യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു ഈ പ്രശ്നങ്ങള്‍ ഉണ്ടായത്. യുവാവിന്റെ മുഖത്ത് പല തവണ സ്വപ്ന അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നീട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയെന്നും പറയുന്നു.

നവജ്യോത് അന്ന് പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും കേസെടുക്കാതെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. മുന്‍ ഐ ടി ഉദ്യോഗസ്ഥന്‍ എം ശിവശങ്കറും മറ്റു വി ഐ പികളും പങ്കെടുത്ത ചടങ്ങിനിടെയാണ് സംഭവം.

സഹോദരന്റെ വിവാഹം മുടക്കുന്നുവെന്ന് ആരോപിച്ച് വിവാഹ പാര്‍ട്ടിക്കിടെ ബന്ധുവായ യുവാവിനെ സ്വപ്ന സുരേഷ് കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; മുന്‍ ഐ ടി ഉദ്യോഗസ്ഥനും മറ്റു വി ഐപികളും പങ്കെടുത്ത പരിപാടിക്കിടെയാണ് അക്രമം

Join WhatsApp News
josecheripuram 2020-07-10 18:08:13
Why our political leaders&officials so sex hungry?A woman can easily manipulate them?They are a puppet in the hands of these "Tharikidas".No personal integrity?I lost all my respect to the LDF.I lost it long back for UDF.I still have little respect for BJP.Who knows when that's also Going to drain?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക