Image

പൂന്തുറയിലെ പ്രതിഷേധം ഭയപ്പെടുത്തുന്നു, ഇത് കൈവിട്ട കളിയാണ്! മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി

Published on 10 July, 2020
പൂന്തുറയിലെ പ്രതിഷേധം ഭയപ്പെടുത്തുന്നു, ഇത് കൈവിട്ട കളിയാണ്! മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: പൂന്തുറയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ജനങ്ങള്‍ സംഘര്‍ഷമുണ്ടാക്കിയ സംഭവത്തെ വിമര്‍ശിച്ച്‌ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഇങ്ങനെ പ്രതിഷേധമുണ്ടാകാന്‍ ആരാണ് പ്രേരിപ്പിച്ചതെന്ന അറിയില്ല, പക്ഷെ ഇങ്ങനെ ചെയ്യുന്നത് വലിയ അപകടങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. 


പൂന്തുറയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനെതിരെ ശരിയല്ലാത്ത പ്രചരണമുണ്ടായി. ആന്റിജന്‍ ടെസ്റ്റല്ല പിസിആര്‍ ടെസ്റ്റാണ് വേണ്ടതെന്നാണ് പ്രചാരണം നടന്നത്. 


രണ്ടും ഒന്നുതന്നെയാണ്. പക്ഷെ ആര്‍ടി പിസിആര്‍ മെഷീന്‍ ഉപയോഗിച്ച്‌ ടെസ്റ്റ് നടത്തുമ്ബോള്‍ ആറ് മണിക്കൂര്‍ കൊണ്ട് ഫലം ലഭിക്കുന്നത് ആന്റിജന്‍ ടെസ്റ്റില്‍ അര മണിക്കൂറിനുള്ളില്‍ ലഭിക്കും മന്ത്രി പറഞ്ഞു. ആന്റിജന്‍ പരിശോധനയുടെ റിസള്‍ട്ട് വിശ്വസിക്കാന്‍ പറ്റുന്നതാണെന്നും മന്ത്രി വിശദീകരിച്ചു.


ഇപ്രകാരമാണ് പൂന്തുറയില്‍ ആറാം തീയതിക്ക് ശേഷം ടെസ്റ്റ് നടത്തുകയും 243 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തത്. അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചികിത്സിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. 


വരുന്ന കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ സംശയമുള്ള മുഴുവന്‍ ആളുകളേയും ടെസ്റ്റ് ചെയ്യും. ഇതിനായി ആരോഗ്യ പ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ടെന്നും രോഗവ്യാപനം തടയുന്നതിന് പരിശോധനയുള്‍പ്പെടെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടാന്‍ ഇടയായാല്‍ ആരാണ് പൊതുജനങ്ങളെ സംരക്ഷിക്കാനുണ്ടാകുകയെന്ന് മന്ത്രി ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക