Image

`ഉഗ്മ' ഇന്ത്യാ ഫെസ്‌റ്റിവല്‍ മോന്‍സ്‌ ജോസഫ്‌ ഉദ്‌ഘാടനം ചെയ്യും

ഏബ്രഹാം ജോണ്‍ Published on 31 May, 2012
`ഉഗ്മ' ഇന്ത്യാ ഫെസ്‌റ്റിവല്‍ മോന്‍സ്‌ ജോസഫ്‌ ഉദ്‌ഘാടനം ചെയ്യും
ബോഹൂം: ജര്‍മന്‍ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ യൂണിയന്‍ ഓഫ്‌ ജര്‍മന്‍ മലയാളി അസോസിയേഷന്‍സ്‌ `ഉഗ്മയുടെ ആഭിമുഖ്യത്തില്‍ ബോഹൂമിലെ പെസ്‌റ്റലസി കോളജ്‌ ഓഡിറ്റോറിയത്തില്‍ ജൂണ്‍ 2, 3, 4 തീയതികളില്‍ നടക്കുന്ന ഇന്ത്യാ ഫെസ്‌റ്റിവലിന്റെ മുഖ്യദിനമായ ജൂണ്‍ മൂന്നിന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നു മുതല്‍ ആരംഭിക്കും.

വൈകുന്നേരം നടക്കുന്ന വര്‍ണശബളമായ സമ്മേളനം മുന്‍മന്ത്രി മോന്‍സ്‌ ജോസഫ്‌ എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്‌ടര്‍ തോമസ്‌ ജേക്കബ്‌ അധ്യക്ഷത വഹിക്കും. ജര്‍മന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രസിഡന്റ്‌ ഡോ. ഹാന്‍സ്‌ മേര്‍സ്‌, ഒളിംപ്യന്‍ സെബാസ്‌റ്റിയന്‍ സേവ്യര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും.

തുടര്‍ന്ന്‌ ഉഗ്മ യുവജനവിഭാഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍. തമിഴ്‌, മലയാളം ചലച്ചിത്ര പിന്നണിഗായകനായ ഫ്രാങ്കോയോയൊപ്പം ലണ്ടന്‍ റെക്‌സ്‌ ബാന്‍ഡിലെ പ്രമുഖ ഗായകരായ റെക്‌സ്‌ ജോസ്‌, ഡോ. രോഹിണി എന്നിവര്‍ നയിക്കുന്ന ഗാനമേള, മിസ്‌ ഇന്ത്യാ യൂറോപ്‌ 2012 മല്‍സരം.

കേരളസംഘം ജൂണ്‍ ഒന്നിന്‌ ഡ്യൂസല്‍ഡോര്‍ഫ്‌ എയര്‍പോര്‍ട്ടില്‍ ഏറ്റുവാങ്ങുന്ന സ്വീകരണത്തോടെ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക്‌ തുടക്കമാകും. പ്രമുഖരായ എല്ലാ പ്രതിനിധികള്‍ക്കും ഇതിനോടകം ജര്‍മന്‍ വീസ ലഭിച്ചുകഴിഞ്ഞു.
`ഉഗ്മ' ഇന്ത്യാ ഫെസ്‌റ്റിവല്‍ മോന്‍സ്‌ ജോസഫ്‌ ഉദ്‌ഘാടനം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക