Image

ലീഡ്‌സില്‍ ഫാ. ബാബു അപ്പാടന്‌ യാത്രയയപ്പ്‌ നല്‍കി

ജേക്കബ്‌ കുയിലാടന്‍ Published on 31 May, 2012
ലീഡ്‌സില്‍ ഫാ. ബാബു അപ്പാടന്‌ യാത്രയയപ്പ്‌ നല്‍കി
ലീഡ്‌സ്‌: കഴിഞ്ഞ അഞ്ച്‌ വര്‍ഷക്കാലമായി കേരള കാത്തലിക്‌ കമ്യൂണിറ്റിക്കുവേണ്‌ടി സീറോ മലബാര്‍ ക്രമപ്രകാരം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ലീഡ്‌സിലെ വിശ്വാസികള്‍ക്ക്‌ നല്ലൊരു ആത്മീയ ഗുരുവായി പ്രവര്‍ത്തിക്കുകയും ചെയ്‌ത ഫാ. ബാബു അപ്പാടന്‌ യാത്രയയപ്പ്‌ നല്‍കി.

മേയ്‌ 26ന്‌ വിശുദ്ധകുര്‍ബാനയ്‌ക്കുശേഷം നടന്ന സമ്മേളനത്തില്‍ മുന്‍ സെക്രട്ടറിമാരായിരുന്ന ജയന്‍ കൊച്ചുവീട്ടില്‍, ജേക്കബ്‌ കുയിലാടന്‍, ജോസഫ്‌ ചാണ്‌ടി സൈബി സിറിയക്‌ എന്നിവര്‍ അച്ചന്റെ ശുശ്രൂഷകള്‍ക്ക്‌ നന്ദിപറഞ്ഞും യാത്രാമംഗങ്ങള്‍ക്ക്‌ നേര്‍ന്നും പ്രസംഗിച്ചു.

ലീഡ്‌സിലെ മലയാളി സമൂഹത്തില്‍നിന്ന്‌ ലഭിച്ച സ്‌നേഹത്തിനും കൂട്ടായ്‌മയ്‌ക്കും നന്ദിപറഞ്ഞ്‌ ഫാ. ബാബു അപ്പാടന്‍ മറുപടി പ്രസംഗം നടത്തി. ആശിര്‍വാദ പ്രാര്‍ഥനയും തുടര്‍ന്ന്‌ നടന്ന സ്‌നേഹവിരുന്നിനുശേഷം സമ്മേളനം സമാപിച്ചു.
ലീഡ്‌സില്‍ ഫാ. ബാബു അപ്പാടന്‌ യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക