പുകയില ഉപയോഗത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്
Health
31-May-2012
Health
31-May-2012

കോഴിക്കോട്: ലോകത്തില്‍ പുകയിലയുടെ ഉപയോഗത്തില്‍
രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പുകയില ഉല്‍പാദനത്തില്‍ ലോക രാജ്യങ്ങളുടെ പട്ടികയില്‍
മൂന്നാം സ്ഥാനമാണ് ഇന്ത്യയ്‌ക്ക്.
ലോകത്ത് നൂറുപേര്‍ അര്‍ബുദംമൂലം മരിക്കുമ്പോള്‍ അതില്‍ 30പേര്‍ പുകവലി കാരണം രോഗം വന്നു മരിക്കുന്നവരാണ്. കാന്‍സര്‍ കൂടാതെ ശ്വാസകോശരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, ധമനിരോഗങ്ങള്‍ എന്നിവയും പുകവലി മൂലം പിടിപെടുന്നു. പുകയിലയിലൂടെ ശ്വാസകോശം, വായ, തൊണ്ട, അന്നനാളം എന്നീ ശരീരഭാഗങ്ങളില്‍ നേരിട്ട് കാന്‍സര്‍ പിടിപെടുന്നു. ശ്വാസകോശങ്ങളിലേക്ക് നേരിട്ട് പ്രവേശിക്കുന്ന പുക ശ്വാസകോശാര്‍ബുദത്തിനുള്ള 90 ശതമാനം സാധ്യതയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍, പുകയിലയില്‍നിന്ന് രക്തത്തില്‍ കലരുന്ന വിഷാംശങ്ങള്‍ ആമാശയം, ആഗ്‌നേയ ഗ്രന്ഥി ,മൂത്ര സഞ്ചി, ഗര്‍ഭനാളം എന്നിങ്ങനെയുള്ള അവയവങ്ങളിലും അര്‍ബുദം ബാധിക്കാന്‍ കാരണമാകുന്നു മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഓങ്കോളജി വിഭാഗം മേധാവികൂടിയായ ഡോ.നാരായണന്‍കുട്ടി വാര്യര്‍ പറഞ്ഞു. ഒരു സിഗരറ്റില്‍ നാലായിരത്തില്‍പരം രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. അതില്‍, 600ഓളം രാസവസ്‌തുക്കള്‍ നേരിട്ട് കാന്‍സര്‍ ഉണ്ടാക്കാന്‍ കഴിയുന്നവയാണ്. പുകയിലയില്‍ അടങ്ങിയ നിക്കോട്ടിന്‍ എന്ന രാസവസ്‌തു പുകയെടുത്ത് പത്തുസെക്കന്‍ഡിനുള്ളില്‍ തലച്ചോറില്‍ ലഹരിയായി പ്രവര്‍ത്തിക്കുന്നു. ഇത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദം ഉയര്‍ത്തുക വഴി പക്ഷാഘാതത്തിനും കാരണമാകുന്നു. സിഗരറ്റില്‍ അടങ്ങിയിട്ടുള്ളതില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വാസകോശാര്‍ബുദത്തിനിടയാക്കും. സിഗരറ്റിലെ ഏറ്റവും കൊടിയ രാസവസ്‌തുവായ ബെന്‍സ് പയറിന്‍ രക്തത്തില്‍ കലര്‍ന്ന് ശരീര കോശങ്ങളെ നശിപ്പിക്കുകയും എല്ലാ അവയവങ്ങളെയും ക്ഷയിപ്പിക്കുകയും ചെയ്യും.

സിഗരറ്റുവലിച്ച് പുറന്തള്ളുന്ന കാര്‍ബണ്‍
മോണോക്‌സൈഡും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മോട്ടോര്‍വാഹനങ്ങള്‍ പുറത്തുവിടുന്ന
പുകയേക്കാള്‍ ദോഷകരമാണ്. ഇന്ത്യയില്‍ കാന്‍സര്‍ രോഗികളില്‍ 90 ശതമാനത്തിനും
ശ്വാസകോശത്തിലും തൊണ്ടയിലും വായയിലുമാണ് രോഗം ബാധിക്കുന്നത്. പുകവലിയില്‍നിന്ന്
പിന്മാറി പുകയില അടങ്ങിയ പാന്‍മസാലകള്‍ പോലുള്ളവയുടെ വര്‍ധിച്ചുവരുന്ന
ഉപഭോഗമാണിതിനു കാരണം. സമൂഹത്തെ എരിക്കുന്ന പുകയില ഉല്‍പന്നങ്ങളുടെ വില്‍പന
സര്‍ക്കാര്‍ നിയമം മൂലം നിരോധിക്കേണ്ടതുണ്ട്. പുകയിലയുടെ ദോഷവശങ്ങളെക്കുറിച്ച്
പൗരന്മാരെ ബോധവാന്മാരാക്കുകയും ഇത്തരം പ്രവൃത്തികള്‍ക്ക് അവരെ പ്രേരിപ്പിക്കുന്ന
എല്ലാഘടകങ്ങളെയും സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്യേണ്ടതുണ്ടെന്നും .പ്രമുഖ
കാന്‍സര്‍ രോഗ വിദഗ്‌ധനായ ഡോ.നാരായണന്‍കുട്ടി വാര്യര്‍ പറഞ്ഞു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments