Image

ഹരിശങ്കറും സന മൊയ്തൂട്ടിയും പാടിയ ഗാനം പുറത്ത്

Published on 09 July, 2020
ഹരിശങ്കറും സന മൊയ്തൂട്ടിയും പാടിയ ഗാനം പുറത്ത്

സന മൊയ്തൂട്ടി മലയാള സിനിമയില്‍ പാടുന്നു എന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ആനന്ദക്കല്യാണം എന്ന ചിത്രത്തിന് വേണ്ടി സന പാടിയ ആ ഗാനം ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. കെ. എസ് ഹരിശങ്കറും സനയും ചേര്‍ന്നാണ് 'ആതിര രാവില്‍' എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്.

നിഷാന്ത് കോടമനയുടെ വരികള്‍ക്ക് രാജേഷ്ബാബു കെ സംഗീതം നല്‍കിയിരിക്കുന്നു. സീബ്ര മീഡിയയുടെ ബാനറില്‍ പി സി സുധീര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ആനന്ദക്കല്യാണം. 
അഷ്‌കര്‍ സൗദാനും പുതുമുഖ നടി അര്‍ച്ചനയുമാണ് ചിത്രത്തില്‍ നായികാനായകന്‍മാരാകുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക