Image

കോവിഡ് രോഗികളെ കണ്ടെത്താന്‍ പോലീസ് നായ; 92% കൃത്യതയോടെ ഫലം

Published on 09 July, 2020
കോവിഡ് രോഗികളെ കണ്ടെത്താന്‍ പോലീസ് നായ; 92% കൃത്യതയോടെ ഫലം
അബുദാബി: പൊലീസ് നായയെ ഉപയോഗിച്ച് കോവിഡ് എളുപ്പത്തില്‍ കണ്ടുപിടിക്കുന്ന സംവിധാനത്തിന് യുഎഇയില്‍ തുടക്കം കുറിച്ചു.  ഇതുസംബന്ധിച്ച് നടത്തിയ പരീക്ഷണം വിജയിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യക്തികളുടെ വിയര്‍പ്പ് ശേഖരിച്ച് പ്രത്യേക കുപ്പികളില്‍ നിക്ഷേപിച്ച് അടച്ച ശേഷം അത് നായയെക്കൊണ്ട് മണപ്പിച്ചാണ് രോഗമുള്ളവരെ കണ്ടുപിടിക്കുന്നത്.

ഒരേസമയം നിരവധി ആളുകളുടെ സാംപിളുകള്‍ മണപ്പിക്കുമ്പോള്‍ രോഗലക്ഷണമുള്ള വ്യക്തികളുടെ സാംപിളിനരികില്‍ മാത്രമേ പൊലീസ് നായ നില്‍ക്കൂ. 92% കൃത്യതയോടെയുള്ള ഫലമാണ് ലഭിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇത്തരം പരിശോധനകള്‍ വ്യാപകമാക്കാനാണ് തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക