Image

മെലാനിയ ട്രംപിന്റെ പ്രതിമ അഗ്നിയ്ക്ക് ഇരയാക്കി

Published on 09 July, 2020
മെലാനിയ ട്രംപിന്റെ പ്രതിമ അഗ്നിയ്ക്ക് ഇരയാക്കി
സ്ലോവേനിയ: ജന്മനാടായ സ്ലോവേനിയയിൽ അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിന്റെ പ്രതിമ അഗ്നിയ്ക്ക് ഇരയാക്കി. അമേരിക്ക സ്വാതന്ത്ര്യദിനം ആഘോഷിച്ച ജൂലൈ നാലിന് രാത്രിയിലാണ് മെലാനിയയുടെ പ്രതിമ അഗ്നിക്ക് ഇരയാക്കിയത്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മെലാനിയ ധരിച്ച വസ്ത്രങ്ങളുടെ മാതൃകാണ് ശിൽപ്പത്തിനും നൽകിയിരുന്നത്.
ബെർലിൻ സ്വദേശിയായ കലാകാരൻ ബ്രാഡ് ഡൗണിയാണ് മരത്തിൽ മെലാനിയയുടെ പ്രതിമ നിർമിച്ചത്. പ്രതിമയുടെ അവശിഷ്ടം സംഭവ സ്ഥലത്തുനിന്ന് നീക്കം ചെയ്തിട്ടുണ്ട്. മെലാനിയയുടെ പ്രതിമ നീക്കം ചെയ്യാനുണ്ടായ യഥാർത്ഥ കാരണം എന്താണെന്ന് അറിയില്ലെന്നും രാഷ്ട്രീയ കാരണങ്ങളും ട്രംപിന്റെ നയങ്ങളുമാകാം ഇതിലേക്ക് നയിച്ചതെന്നുമാണ് സംഭവത്തെക്കുറിച്ചുള്ള ശിൽപിയുടെ അഭിപ്രായം.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. എന്നാൽ പ്രതിമ നശിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതികരിക്കാൻ മെലാനിയയുടെ ഓഫീസ് ഇതുവരെയും തയ്യാറായിട്ടില.തയ്യാറായിട്ടില്ല. നേരത്തെ മറ്റൊരു സ്ലോവേനിയൻ നഗരത്തിൽ സ്ഥാപിച്ചിരുന്ന ട്രംപിന്റെ പ്രതിമയും അഗ്നിക്കിരയാക്കിയിരുന്നു.
മെലാനിയ ട്രംപിന്റെ പ്രതിമ അഗ്നിയ്ക്ക് ഇരയാക്കി
Join WhatsApp News
Joseph NY. 2020-07-09 16:01:31
It’s over for Trump. Manhattan DA to subpoena Trump’s taxes and Deutsche Bank loans and there’s not a thing Trump or Barr can do about it . *Trump still hasn't done anything to punish Putin for paying Taliban to kill US troops. *Trump still hasn't done anything to punish Putin for paying Taliban to kill US troops. *Central Park 5 Helps Paint Black Lives Matter Mural on 5th Ave in Front of Trump Tower – NBC New York
Radhika. KY 2020-07-09 16:41:44
Ex-Trump lawyer Michael Cohen pleads guilty to eight charges involving payoffs and campaign contributions. He says he acted at the direction of “the candidate” with the intention of influencing the election. Michael Cohen taken back into custody for violating terms of his early release from prison. Soon trump & family will join him.
T 2020-07-09 19:15:09
I love this. Any time there is a little bit of bad news for Trump all the devils come out and will celebrate it as if "we got him now". A day later, the bad news changes to good for Trump. Then the ....Rats gets discouraged. And the ....rats wait for the next one. Friends, at the end of the Day it is Trump who wins. Because God wants him to win. Don't get excited!!!
വിമല.പി. അയ്യര്‍ 2020-07-09 20:55:16
സിംഹവും കുറുക്കനും സുഹൃത്തുക്കളായിരുന്നു. ഒരുമിച്ചാണവർ ഇരപിടിച്ചിരുന്നതു്. ഒരു ദിവസം, സിംഹം സുഖം പിടിച്ചു കിടപ്പിലായി. അതിനാൽ, ഇര പിടിക്കാനുള്ള ദൗത്യം, സിംഹം കുറുക്കനെ ഏല്പിച്ചു. തനിച്ച്, മറ്റൊരു മൃഗത്തെ ആക്രമിച്ചു കീഴടക്കാൻ ശേഷിയില്ലാഞ്ഞതിനാൽ, കുറുക്കൻ കഴുതയുടെ അടുക്കൽ ചെന്നു പറഞ്ഞു: "സിംഹം നിന്നെ മന്ത്രിയാക്കാൻ തീരുമാനിച്ചിരിക്കുന്നു; പെട്ടെന്നു വരിക !" ഗുഹയിലെത്തിയ കഴുതയെ, സിംഹം അടിച്ചു കൊന്നു. തുടർന്നു്, സിംഹം വെള്ളം കുടിക്കാൻ, അരുവിയിൽ പോയി. കൊതി മൂത്ത കുറുക്കൻ, കഴുതയെ തിന്നാനാരംഭിച്ചു. സിംഹം തിരിച്ചെത്തിയപ്പോൾ, കഴുതയുടെ തലച്ചോറു കാണാനില്ല! സിംഹം ചോദിച്ചു: "കഴുതയുടെ തലച്ചോറെവിടെ?" ഒരു മറു ചോദ്യമായിരുന്നു, കുറക്കൻ്റെ ഉത്തരം: "രാജാവേ, ഇവനു തലച്ചോറുണ്ടായിരുന്നെങ്കിൽ, ഇവിടെ വരുമായിരുന്നോ?'' സിംഹത്തിനു സമാധാനമായി! -ഇതുപോലെ ആണ് നമ്മുടെ മലയാളി തരം താണ ട്രംപെഴെസ് . ഒരിക്കലും തലയില്‍ ആള്‍ താമസം ഉണ്ടാവില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക