ഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം നിലനിന്നിരുന്ന ഹോട്ട് സ്പ്രിംഗ് മേഖലയിലെ പെട്രോളിംഗ് പോയിന്റ് 15ല്‍ നിന്ന് ചൈന പൂര്‍ണമായി പിന്മാറി. ഗോഗ്ര മേഖലയിലെ പട്രോളിംഗ് പോയിന്റ് 17 എയില്‍ നിന്നുള്ള പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ പിന്മാറ്റം ഇന്നോ നാളെയോ പൂര്‍ത്തിയാകും.
ഗോഗ്രയിലെ പട്രോളിംഗ് പോയിന്റില്‍ നിന്നും ചൈനീസ് സേന രണ്ടു കിലോമീറ്റര്‍ പിന്‍വാങ്ങും എന്നാണ് വിവരം. നേരത്തെ ചൈനീസ് സേന പട്രോളിംഗ് പോയിന്റ് 14ല്‍ നിന്നും രണ്ടു കിലോമീറ്റര്‍ പിന്നിലേക്ക് നീങ്ങിയിരുന്നു. ഈ മേഖലകളില്‍ നിന്ന് ഇന്ത്യന്‍ സേനയും സമാന അകലത്തില്‍ പിന്മാറിയിട്ടുണ്ട്.