Image

ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്ബതികളില്‍ ഒരാള്‍ക്ക് കോവിഡ്

Published on 09 July, 2020
ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്ബതികളില്‍ ഒരാള്‍ക്ക് കോവിഡ്

ആലപ്പുഴ • ആലപ്പുഴ ചെന്നിത്തലയില്‍ കഴിഞ്ഞ ദിവസം നിലയില്‍ കണ്ടെത്തിയ നവദമ്ബതികളില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാര്‍ തുളസി ഭവനില്‍ ദേവിക ദാസിനാണ് (20) രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. 


അതേസമയം, ഭര്‍ത്താവ് പന്തളം കൂരമ്ബാല ഉനംകോട്ടുവിളയില്‍ ജിതിന്‍ (30) ന്റെ പരിശോധന ഫലം നെഗറ്റീവാണ്. ദേവികയ്ക്ക് എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല.

മരിച്ച യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരുടെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്ത പൊലീസുകാരെല്ലാം നിരീക്ഷണത്തില്‍ പോകേണ്ടിവരും.


ചൊവ്വാഴ്ച, ചെന്നിത്തലയിലെ വാടക വീട്ടിലാണ്‌ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.​തി​നെ തൂങ്ങി​ മരി​ച്ച നി​ലയി​ലാണ് കണ്ടെത്തി​യത്. കട്ടി​ലി​ല്‍ കി​ടക്കുന്ന നി​ലയി​ലായി​രുന്നു ദേവി​കയുടെ മൃതദേഹം. ഇരുവരുടേയും മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.


അതേസമയം, ഇരുവരും വി​വാഹി​തരല്ലെന്നാണ് പൊലീസ് പറയുന്നത്. മൂന്നുമാസം മുന്‍പാണ് ഇവര്‍ ചെന്നി​ത്തലയി​ല്‍ എത്തി​യത്.


രാവിലെ പെയിന്റിങ് കരാറുകാരന്‍ ജിതിന്‍ ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് തിരക്കി വീട്ടില്‍ എത്തിയപ്പോള്‍ ആണ് മരിച്ച നിലയില്‍ കണ്ടത്.രണ്ട് വര്‍ഷം മുന്‍പ് ജിതിനോടൊപ്പം ദേവിക ഇറങ്ങി പോയതിനു കുറത്തികാട് പോലീസ് ജിതിനെതിരെ പോക്സോ കേസ് എടുത്തിട്ടുണ്ട്. 


പിന്നീട് ദേവിക ദാസ് ബാലിക സദനത്തില്‍ താമസിക്കുകയായിരുന്നു. പ്രായപൂര്‍ത്തി ആയതിനു ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോകുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക