ഷിക്കാഗോ: ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലുമുള്ള പുന്നത്തുറ നിവാസികളുടെ
വാര്‍ഷിക കൂട്ടായ്മയായ പുന്നത്തുറ പിക്നിക്കും സംഗമവും നടത്തപ്പെട്ടു. ജൂലൈ
ഒമ്പതാംതീയതി ശനിയാഴ്ച ഷിക്കാഗോ സബര്‍ബിലുള്ള ലേക്ക് അവന്യൂ വൂഡ്സ് ഈസ്റ്റ്
പാര്‍ക്കില്‍ വെച്ച് രാവിലെ പത്തുമുതല്‍ പരിപാടികള്‍ ആരംഭിച്ചു. ഇതോടനുബന്ധിച്ച്
നടന്ന പുന്നത്തുറ സംഗമം കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷീന്‍സ് ആകശാല ഉദ്ഘാടനം
ചെയ്തു.
ഷിക്കാഗോ കെ.സി.എസ് പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍
ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ
പങ്കെടുക്കാവുന്ന നിരവധി കായിക മത്സരങ്ങള്‍ നടത്തപ്പെട്ടു. രുചികരമായ
ബിര്ബിക്യൂവും മറ്റ് വിഭവങ്ങളും ഒരുക്കിയിരുന്നു. കോര്‍ഡിനേറ്റേഴ്സായ ജസ്റ്റിന്
തെങ്ങനാട്ട്, മാത്തുക്കുട്ടി കടവില്‍, ജിനോ കക്കാട്ടില്‍, ബോബി കുശക്കുഴിയില്‍
എന്നിവരോടൊപ്പം ജോസ് കടമുറിയില്‍, ഫിലിപ്പ് പള്ളിക്കുന്നേല്‍, ജോജോ
കുഴിമുള്ളില്‍, ബെന്നി ഇല്ലിവീട്ടില്, ടിനു പറത്താട്ട്, അലക്സ് തെക്കനാട്ട്,
സാലസ് വയലില്‍, തോമസ് കടിയംപള്ളി എന്നിവരും വിവിധ പരിപാടികള്‍ക്ക് നേതൃത്വം
നല്കി. റോയി ചേലമലയില്‍ അറിയിച്ചതാണിത്.