Image

സൗദിയില്‍ 49 പേര്‍ കൂടി മരിച്ചു, ഒന്നര ലക്ഷം കടന്നു വൈറസ് മുക്തി

Published on 08 July, 2020
സൗദിയില്‍ 49 പേര്‍ കൂടി മരിച്ചു, ഒന്നര ലക്ഷം കടന്നു വൈറസ് മുക്തി
റിയാദ്: കോവിഡ് വൈറസ് ബാധിച്ച് 49 പേര്‍ കൂടി മരണപ്പെട്ട ചൊവ്വാഴ്ച 5,205 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരുടെ ആകെ എണ്ണം 1,54,839 ആയി. ആകെ വൈറസ് ബാധിതരായ 2,17,108 പേരില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത് 60,252 പേര്‍ മാത്രമാണ്. ഇവരില്‍ 2268 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. സൗദിയിലെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 2017 ആയി.

ചൊവ്വാഴ്ച റിയാദില്‍ മാത്രം 35 പേരാണ് മരണത്തിന് കീഴടങ്ങിയത്. ജിദ്ദ (5), മദീന (1), ഹൊഫൂഫ് (2), തായിഫ് (1), ഖതീഫ് (1), ഖമീസ് മുശൈത് (1), വാദി ദവാസിര്‍ (1), അല്‍ അയൂണ്‍ (1), അറാര്‍ (1) എന്നിവിടങ്ങളിലാണ് മറ്റ് മരണങ്ങള്‍ നടന്നത്.

പുതുതായി രോഗം ബാധിച്ചവരുടെ പ്രവിശ്യ തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്: റിയാദ് 308, തായിഫ് 246, മദീന 232, ജിദ്ദ 227, ദമ്മാം 219, ഖതീഫ് 141, മക്ക 132, ഖമീസ് മുശൈത് 124, ഹായില്‍ 109, ഹൊഫൂഫ് 106, നജ്‌റാന്‍ 102, ബുറൈദ 99, മുബറസ് 90, ഉനൈസ 86, ജുബൈല്‍ 39, ഹഫര്‍ അല്‍ ബാത്തിന്‍ 35, അല്‍ ഖോബാര്‍ 32, അല്‍ ഖര്‍ജ് 28, മിദ് നബ് 27, ജിസാന്‍ 6.

സൗദിയിലെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം രണ്ടു ലക്ഷം കടന്നു. 2,17,108 പേര്‍ക്ക് രോഗം കണ്ടെത്തിയ പി സി ആര്‍ ടെസ്റ്റ് ആണ് ഇപ്പോള്‍ 20,18,657 എത്തി നില്‍ക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 42,968 ടെസ്റ്റുകള്‍ നടന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക