സംവിധായകന് മഹേഷ് നാരായണന്റെ വരാനിരിക്കുന്ന 'സീ യു സൂണ്‍' എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം റോഷന് മാത്യുവും ദര്‍ശന രാജേന്ദ്രനും ഒന്നിക്കും. ഈ മൂന്ന് കഥാപാത്രങ്ങളെയും കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ പോകുന്നതെന്നും 90 മിനിറ്റ് ദൈര്‍ഘ്യമുളള ചിത്രത്തിന്റെ ട്രെയ്ലര് ഉടന്‍ തന്നെ പ്രേക്ഷകരിലേയ്ക്ക് എത്തുമെന്നും സംവിധായകന് പറഞ്ഞു.
'ഭൂരിഭാഗം രംഗങ്ങളുടേയും ചിത്രീകരണം പൂര്‍ത്തിയായി, എന്നാല്‍ ഇനിയും ചെയ്തെടുക്കേണ്ട ചില രംഗങ്ങളുണ്ട്, അവ ചിത്രീകരിക്കുന്നതിന് അനുയോജ്യമായ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഒരു മുഴുനീള ഫീച്ചര്‍ ഫിലിം ആയിരിക്കില്ല 'സീ യു സൂണ്‍'.
ഞങ്ങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഐഫോണില്‍ ചിത്രീകരിക്കുന്ന ഒരു ചെറിയ ചിത്രമാണ്. സിനിമയില്‍ പുതിയൊരു ഫോര്‍മാറ്റ് കൊണ്ടുവരാന്‍ കഴിയുമോ എന്ന പരീക്ഷണം മാത്രമാണ്.' മഹേഷ് നാരായണന് പറഞ്ഞു.
27 കോടി മുതല്‍ മുടക്കില്‍ ഫഹദിനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന 'മാലിക്ക്' ഒരുങ്ങുകയാണ്. ഇതിന് പിന്നാലെയാണ് ഇരുവരും വീണ്ടുമൊന്നിക്കുന്ന 'സീ യു സൂണ്‍' വരുന്നത്. നിര്‍മ്മാതാക്കളുടെ എതിര്‍പ്പുകളെ മറികടന്നായിരുന്നു ലോക്ഡൗണ്‍ സമയത്ത് 'സീ യു സൂണി'ന്റെ ചിത്രീകരണം ആരംഭിച്ചത്.