സിഐ രാജന്‍ സക്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി വേഷമിട്ട ഹിറ്റ് ചിത്രമാണ് കസബ. സിനിമ റിലീസ് ചെയ്ത് 4 വര്‍ഷം പിന്നിടുമ്പോള്‍ കസബയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമെന്ന സൂചനകള്‍ പുറത്തു വന്നിരിക്കുകയാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ തയ്യാറായിരിക്കുകയാണെന്ന് ജോബി പറയുന്നു. സ്ക്രിപ്റ്റ് റെഡിയാണ്, സാഹചര്യങ്ങളെല്ലാം ഒത്തുവന്നാൽ രാജൻ സക്കറിയ വീണ്ടുമെത്തും അദ്ദേഹം പറഞ്ഞു. പ്രാരംഭ മിനുക്കുപണികളിലാണ് ചിത്രമുള്ളതെന്നും ഒന്നും പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
”നാല് കൊല്ലം മുമ്പ്… ഈ സമയം.. അവസാന മിനുക്കുപണികളില്‍ ആയിരുന്നു നാളെത്തെ ദിനത്തിന് വേണ്ടി.. അതെ എന്റെ രാജന്‍ സക്കറിയാ യുടെ വരവിനു വേണ്ടി.. ആണായി പിറന്ന.. പൗരുഷത്തിന്റെ പൊന്നില്‍ ചാലിച്ച പ്രതിരൂപം… ആര്‍ക്കും എന്തും പറയാം എന്നാലും എനിക്കറിയാം ഇ രാജന്‍, രാജാവ് തന്നെയാണ് മലയാള സിനിമയുടെ രാജാവ്.. വിധി അനുകൂലമായാല്‍ വീണ്ടും ഒരു വരവ് കൂടി വരും രാജന്‍ സക്കറിയ…” എന്നാണ് ജോബി ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.