Image

അന്ന് സരിത, ഇന്ന് സ്വപ്ന: പക്ഷേ ലക്ഷ്യം ഒന്നു തന്നെ -തട്ടിപ്പ് (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 07 July, 2020
അന്ന് സരിത, ഇന്ന് സ്വപ്ന: പക്ഷേ ലക്ഷ്യം ഒന്നു തന്നെ -തട്ടിപ്പ് (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ഉമ്മന്‍ചാണ്ടി മന്ത്രിസഭക്ക്ഏറെ പേരു ദോഷം ലഭിച്ച വിവാദം ആയിരുന്നു സരിത. അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടുതുപഷം അത് വളരെ ആഘോഷിച്ചു ഒരു വിവാദം സൃഷ്ടിച്ചു, അത് ഉമ്മന്‍ ചാണ്ടിയുടെമന്ത്രിസഭയുടെ തന്നെതകര്‍ച്ചയിലേക്ക് നയിച്ചു . അന്ന് സോളാര്‍ ആയിരുന്നു വില്ലന്‍ എങ്കില്‍ ഇന്ന്സ്വര്‍ണ്ണം ആണ്വില്ലന്‍ . കേട്ടത് അനുസരിച്ചു കേരള ചരിത്രത്തിന്റെ തന്നെ ഏറ്റവും വലിയ സ്വര്‍ണ്ണ കടത്താണ്നടന്നിരിക്കുന്നത്.

ആരോപണം വന്നപ്പോള്‍ തന്നെ കേരള ഗവണ്‍മെന്റ്ഒന്നും അറിയില്ല എന്ന പ്രസ്താവന ഇറക്കിയതിന് ശേഷംഐ .റ്റി . സെക്രെട്ടറിയതല്‍സ്ഥാനത്തു നിന്നും മാറ്റിയത് പലരിലും ഏന്തൊക്കയോനടക്കേണ്ടാത്തത്നടന്നു എന്നതിന്റെലക്ഷണമായി തോന്നി.സ്പിന്‍ക്ലര്‍വിവാദത്തില്‍ ഈഐ .റ്റി . സെക്രെട്ടറി വിവാദത്തില്‍ പെട്ടപ്പോള്‍മുഖ്യമന്ത്രി തന്നെഅദ്ദേഹത്തിന്റെ രക്ഷക്ക് എത്തിയത് നാം കണ്ടതാണ് .

സരിതയെ പോലെത്തന്നെ സ്വപ്ന സുരേഷുംഭരണത്തിന്റെ ഇടനാഴികളില്‍ വിഹരിച്ചിരുന്നുഎന്നാണ് കേള്‍ക്കുന്നത്.രണ്ടു പേരുംആഡംബരജീവിതം ഇഷ്ടപ്പെട്ടിരുന്നവര്‍ . സഞ്ചരിക്കാന്‍ മുന്തിയ വാഹനം, വി.ഐ.പികളുമായി ഉറ്റബന്ധം. രണ്ടുപേരുടെയും ലക്ഷ്യവും തട്ടിപ്പു നടത്താന്‍ വേണ്ടിഉന്നതരുമായുള്ളബന്ധം മുതലാക്കുക. രണ്ടുപേരും തമ്മില്‍ സമാനതകള്‍ ഏറെയാണ് .

വിദേശത്തു പഠിച്ച്, തലസ്ഥാനത്തു ജോലിക്കെത്തിയ സ്വപ്ന ഭരണതലത്തിലെ ഉന്നതരുമായി ബന്ധം വളര്‍ത്തിയെടുത്തു.

എയര്‍ ഇന്ത്യയുടെസ്ഥാപനമായ സാറ്റ്സില്‍ സെക്രട്ടറിയായിരിക്കേ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരേവ്യാജ പീഡനപരാതി കൊടുപ്പിച്ചു. എന്നാല്‍ഇത്സത്യമല്ല എന്ന്ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെ നീക്കം പൊളിഞ്ഞു. തുടര്‍ന്ന് വ്യാജരേഖ ചമച്ചതിനു സ്വപ്നയെ പ്രതിചേര്‍ത്ത്‌ െഹെക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അവിടെയും സ്വപ്നക്ക് വേണ്ടി ഉന്നത കരങ്ങള്‍ പ്രവര്‍ത്തിച്ചു ഒതുക്കി തീര്‍ക്കുന്നു എന്നാണ് കേള്‍ക്കുന്നത് .

ഐ.ടി. വകുപ്പിനു കീഴിലുള്ള സ്പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിങ്ങ് ലെയ്സണ്‍ ഓഫീസറായി സ്വപ്ന നിയമിതയായതും വിവാദമാണ്. സ്വപ്ന താമസിച്ചിരുന്ന മുടവന്‍മുകളിലെ ഫ്ളാറ്റില്‍ ശിവശങ്കര്‍ നിരന്തരം വന്നിരുന്നതായി റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. അവര്‍താമസിച്ചിരുന്ന ഫ്‌ളാറ്റിലേക്ക് നമ്പറില്ലാത്ത സ്റ്റേറ്റ് കാറുകള്‍പലപ്പോഴും വരാറുണ്ടായിരുന്നെന്ന് ഫ്‌ളാറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍പറഞ്ഞിരുന്നു .

കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് കോണ്‍സുലേറ്റിലെ പി.ആര്‍.ഒ. എന്നറിയപ്പെട്ടിരുന്ന സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. സരിത്താണ്ഈ കള്ളക്കടത്തിന്റെ സൂത്രധാരന്‍സ്വപ്ന സുരേഷ് ആണ് എന്ന് അറിയിച്ചത്.

സ്വപ്നയും നിലവില്‍ കസ്റ്റഡിയിലുള്ള സരിത്തും ചേര്‍ന്നാണ് സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിച്ചിരുന്നത് എന്നാണ് അറിയുന്നത് . ഒരു ഇടപാടില്‍ ഇവര്‍ക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് വിവരം. നേരത്തെ പലതവണ ഇത്തരത്തില്‍ ഇരുവരും ചേര്‍ന്ന് സ്വര്‍ണം കടത്തിയതായും സൂചനയുണ്ട്. തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ ഇവരെ അവിടെനിന്നും പിരിച്ചുവിട്ടു എന്നാണ് കേള്‍ക്കുന്നത് , നിലവില്‍ സംസ്ഥാന ഐ.ടി. വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടിയിലാണ് ജോലിചെയ്യുന്നത്. ഐ.ടി. വകുപ്പിന് കീഴിലെ ജോലിയാണ്കേരള ഗവണ്‍മെന്റിനെസംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് .

ഇവര്‍ വെറും കണ്ണികള്‍ മാത്രമാവാനാണ് സാധ്യത . ഇതിന്റെ പിന്നില്‍ പല ഉന്നതരും കാണും . അവര്‍ ഒരിക്കലും പിടിക്കപെടുകയില്ല കാരണം ഈ കണ്ണികള്‍ക്ക്പോലും അറിയില്ല അവര്‍ ആര്‍ക്കുവേണ്ടിയാണ്പണി ചെയുന്നത് എന്ന്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക