സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സംവിധായകന് മിഥുന് മാനുവല്‍ തോമസ്. സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികള്‍ ഈ കേസില്‍ മതിയാവില്ലെന്നും ഉപ്പുതിന്നവര്‍ വെള്ളം കുടിക്കണമെന്നും മിഥുന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
"മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയും ഒരേ തൂവല്‍ പക്ഷികള്‍ ആയി മാറുന്ന ഈ ഫൈനല്‍ ട്വിസ്റ്റ് ഒരുമാതിരി ആര്‍ക്കും ഊഹിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.. !! പിണറായി സാര്‍, നല്ലത് നിങ്ങള്‍ ചെയ്തപ്പോള്‍ എല്ലാംതന്നെ കയ്യടിച്ചിട്ടുണ്ട്.. !! പക്ഷേ, ഇപ്പോള്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചയായിപ്പോയി.. !! സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികള്‍ ഈ കേസില്‍ മതിയാവില്ല.. !! ഉപ്പുതീനികള്‍ ആര് തന്നെ ആയാലും വെള്ളം കുടിച്ചേ മതിയാകൂ.. !! കഷ്ടം.. !!"