Image

ഡാളസ് സെന്റ് പോൾസ് മാർത്തോമ്മ ചർച്ച്, നിർധന വിദ്യാർത്ഥികൾക്ക് ടെലിവിഷൻ വിതരണം ചെയ്തു

പി.പി.ചെറിയാൻ Published on 07 July, 2020
ഡാളസ് സെന്റ് പോൾസ് മാർത്തോമ്മ ചർച്ച്, നിർധന വിദ്യാർത്ഥികൾക്ക് ടെലിവിഷൻ വിതരണം ചെയ്തു

 ഡാളസ്:- ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പ0നത്തിനാവശ്യമായ ടെലിവിഷൻ വിതരണം ചെയ്തു.
കേരള കൗൺസിൽ ഓഫ് ചർച്ച് വോളണ്ടിയേഴ്സ് മുഖേന 30 ടി.വികളും മറ്റൊരു ഏജൻസി വഴി 6 ടി.വികളും ഉൾപ്പടെ പന്തീരായിരത്തോളു രൂപ വിലമതിക്കുന്ന 30 ടിവികളാണ് വിതരണം ചെയ്തത്.
ഇതിനോടനുബന്ധിച്ച്  മാർത്തോമ്മ വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളിൽ നടന്ന ലളിതമായ ചdടങ്ങിൽ കേരളാ കൗൺസൻ ഓഫ് ചർച്ച് ഭാരവാഹികളിൽ നിന്നും സ്കൂൾ പ്രിൻസിപ്പൽ റോബിൻ.ജി.അലക്സ്, പ്രധാനാധ്യാപിക മറിയാമ്മ വർഗീസ്, അനു വർഗീസ്, ബെറ്റി വർഗ സ് എന്നിവർ ചേർന്നു കുട്ടികളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ടി.വി.സെറ്റുകൾ ഏറ്റുവാങ്ങി.
തക്ക സമയത്തു ഇത്രയും വിദ്യാർത്ഥികൾക്ക് ടെലിവിഷൻ വാങ്ങി നൽകുന്നതിന് സന്മനസു കാണിച്ച ഡാളസ് സെൻറ് പോൾസ് മാർത്തോമ്മാ ചർച്ച് ഇടവക വികാരി റവ.മാത്യു ജോസഫ് ( മനോജച്ചൻ ) ഇടവക കമ്മിറ്റി അംഗങ്ങൾ എന്നിവർക്ക് പ്രിൻസിപ്പൽ നന്ദി പറഞ്ഞു.
ഗവൺമെന്റ് ആനുകൂല്യത്തിന് അപേക്ഷ നൽകി നിരാശരായ വിദ്യാർത്ഥികൾക്ക് അപ്രതീക്ഷിതമായി ലഭിച്ച സഹായത്തിന് പ്രധാനാധ്യാപിക മറിയാമ്മ വർഗീസ് വികാരി ഉൾപ്പടെയുള്ളവർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി
കോവിഡ് മഹാമാരിക്കിടയിലും ദേവാലയങ്ങൾ അടഞ്ഞു കിടക്കുമ്പോഴും ഇങ്ങനെ ഒരാവശ്യം ഇടവകാംഗങ്ങളെ അറിയിച്ചപ്പോൾ മനസ് തുറന്ന സഹായം നൽകിയ ഓരോരുത്തർക്കും മാത്യു ജോസഫ് അച്ചൻ ക്യതജ്ഞത അറിയിച്ചു.
ഡാളസ് സെന്റ് പോൾസ് മാർത്തോമ്മ ചർച്ച്, നിർധന വിദ്യാർത്ഥികൾക്ക് ടെലിവിഷൻ വിതരണം ചെയ്തുഡാളസ് സെന്റ് പോൾസ് മാർത്തോമ്മ ചർച്ച്, നിർധന വിദ്യാർത്ഥികൾക്ക് ടെലിവിഷൻ വിതരണം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക