ഫോമാ കണ്‍വന്‍ഷനും ഇലക്ഷനും മാറ്റി വയ്ക്കണം (ഫിലിപ്പ് ചെറിയാന്‍)
fomaa
06-Jul-2020
fomaa
06-Jul-2020

ഫോമാ ഇലക്ഷന്‍ വിജ്ഞാപനം വന്ന സാഹചര്യത്തില്‍ ചില അഭിപ്രായങ്ങള്‍ പറയട്ടെ. സെപ്റ്റംബര്‍5, 6, 7, തീയതികളില്‍ ഫിലാഡല്‍ഫിയയില്‍ കണ്‍വന്‍ഷന്‍ നടക്കുമെന്ന ധാരണയിലാണ് എല്ലാവരും മുന്നോട്ടു പോകുന്നത്. അത് പോലെ ഇലക്ഷന്‍ വിജ്ഞാപനം വന്നതും ആ പ്രതീക്ഷയില്‍ തന്നെ ആകണം.
പക്ഷെ സത്യസന്ധമായി ചിന്തിച്ചു നോക്കു. ആ തീയതികളില്‍ കണ്‍വന്‍ഷന്‍ നടക്കുമോ? ഇല്ലെന്നതല്ലേ സത്യം?

.jpg)
കോവിഡ് പല ഭാഗത്തും ശക്തിപ്പെടുകയാണ്. യാത്രാനിരോധനം മുതല്‍ ക്വാറന്റയിന്‍ വരെ വ്യാപകമാകുന്നു. ഇപ്പോള്‍ തന്നെ 16 സ്റ്റേറ്റുകളില്‍ നിന്നുള്ളവര്‍ ന്യു യോര്‍ക്ക്-ന്യു ജേഴ്സി-കണക്ടികട്റ്റ് സ്റ്റേറ്റുകളില്‍ വന്നാല്‍ 14 ദിവസം ക്വാറന്റായിനില്‍ വീട്ടിലിരിക്കണം.
ഫിലാഡല്‍ഫിയ ഉള്‍പ്പെടുന്ന പെന്‍സില്‍വേന്‍സിയ അത്തരം ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല. പക്ഷെ ഇനി അത് വന്നു കൂടെന്നുമില്ല. ഫ്‌ലോറിഡ, ടെക്‌സസ് തുടങ്ങിയ സ്റ്റേറ്റുകള്‍ യാത്രാ നിരോധനം തന്നെ കൊണ്ട് വന്നു എന്നും വരാം.
എന്നു മാത്രമല്ല, വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള 300-400 പേര്‍ ഒത്തുകൂടുന്നതിലെ അപകടം ഒന്നാലോചിച്ചു നോക്കു. ഇതിനകം ഹോട്ടലിലെ മുഴുവന്‍ റൂമുകളും കണ്‍ വന്‍ഷനു വേണ്ടി ബുക്ക് ചെയ്തു എന്നാണറിയുന്നത്.അത് കാന്‍സല്‍ ചെയ്യുമ്പോള്‍ 20 ഡോളര്‍ വീതം നഷ്ടം പ്രതീക്ഷിക്കാം.
ഇലക്ഷന് ഇനി 60 ദിവസം മാത്രം. ഈ 60 ദിവസത്തിനുള്ളില്‍ കോവിഡ് കാര്യത്തില്‍ വലിയ മാറ്റം ഒന്നും ഉണ്ടാകില്ല എന്നു വേണം കരുതാന്‍.
ഇനി കണ്‍വന്‍ഷന്‍ നടന്നു എന്ന് വയ്ക്കുക. നാം എന്തിനാണ് കണ്‍വന്‍ഷനു വരുന്നത്? പരസ്പരം കാണാനും സൗഹൃദം പുതുക്കാനുമൊക്കെയാണ്. പക്ഷെ മുഖം മൂടിക്കെട്ടി, ആരുടെയും മുഖം പോലും കാണാതെ എന്ത് സൗഹൃദമാണ് അവിടെ ഉണ്ടാവുക? ഒച്ചപ്പാടും ബഹളവും കള്ളുകുടിയും എല്ലാം ചേര്‍ന്നതാണല്ലോ കണ്‍വന്‍ഷന്‍. ഇതൊന്നുമില്ലാതെ ഒരു മരണ വീട്ടിലെ പോലെ ഒത്തുകൂടിയിട്ട് എന്ത് കാര്യം?
എന്റെ എളിയ ബുദ്ധിയില്‍ ചില നിര്‍ദേശങ്ങളുണ്ട്.
കണ്‍വന്‍ഷന്‍ എന്തിനാണ് ഇപ്പോള്‍ നടത്തുന്നത്? ഒരു വര്‍ഷം കൂടി കഴിഞ്ഞ് ആയാല്‍ എന്താണ് ദോഷം? ഈ വര്‍ഷം കണ്‍വന്‍ഷനും ഇലക്ഷനും നടത്തിയില്ലെങ്കില്‍ മാനം ഇടിഞ്ഞു വീഴുകയൊന്നുമില്ലല്ലോ.
അതു പോലെ ഇപ്പോഴുള്ള ഭാരവാഹികള്‍ തന്നെ ഒരു വര്‍ഷം കൂടി തുടര്‍ന്നാലെന്താണ് കുഴപ്പം? ഞാന്‍ മനസിലാക്കുന്നത്, ഇപ്പോഴത്തെ ഭാരവാഹികള്‍ക്ക് അതിനു താല്പര്യമില്ലെന്നാണ്. അതായത് അവര്‍ക്ക് മതിയായേമതിയായി.
അത്തരം ഒരു സാഹചര്യം ആണോ നാം നമ്മുടെ നേതാക്കള്‍ക്ക് നല്‍കിയത്? അവര്‍ അവരുടെ സമയവും പണവും ചെലവഴിക്കുമ്പോള്‍ അത്അംഗീകരിക്കാക്കാനും അവരെ ആദരിക്കാനും അവരോടൊപ്പം നില്ക്കാനും നമുക്ക് കടമയില്ലേ. നേതൃസ്ഥാനം എന്നത് ഒരു മുള്‍മെത്ത ആകാമോ?
അതിനാല്‍ ഒരു വര്‍ഷം കൂടി ഈ ഭാരവാഹികള്‍ തുടരാന്‍ തയ്യാറാകണം എന്നാണ് എന്റെ അഭ്യര്‍ത്ഥന.
തീര്‍ച്ചയായും തീരുമാനം എടുക്കേണ്ടത് ജനറല്‍ ബോഡി ആണ്. ഫിലാഡല്‍ഫിയയില്‍ കണ്‍വന്‍ഷന്‍ നടന്നില്ലെങ്കില്‍ സൂം വഴി ജനറല്‍ ബോഡി നടക്കാവുന്നതേയുള്ളു. ജനറല്‍ ബോഡിക്കു ഉചിതമായ തീരുമാനം കൈക്കൊള്ളാനാവും.
ഫൊക്കാന ഇതിനകം തന്നെ കണ്‍വന്‍ഷന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി. ഇലക്ഷനെ ചൊല്ലി അവിടെ അസ്വാരസ്യമുണ്ടെന്നു വാര്‍ത്തകള്‍ കാണുന്നു. ഫോമായില്‍ അതിനൊന്നും അവസരം ഉണ്ടാകരുത്. പരമാധികാര സഭയായ ജനറല്‍ ബോഡി ആഭ്യര്‍ത്ഥിച്ചാല്‍ നിലവിലുള്ള ഭാരവാഹികള്‍ ഒരു വര്‍ഷം കൂടി തുടരണമെന്നതാണ് എന്റെയും അഭ്യര്‍ത്ഥന.
ഫിലിപ്പ് ചെറിയാന്‍ (സാം), ന്യു യോര്‍ക്ക്

see also
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments