Image

യുവജനോത്സവങ്ങള്‍ കുട്ടികളുടെ പ്രതിഭയെ നശിപ്പിക്കുന്നു: കാവാലം നാരായണപ്പണിക്കര്‍

അനില്‍ പെണ്ണുക്കര Published on 31 May, 2012
യുവജനോത്സവങ്ങള്‍ കുട്ടികളുടെ പ്രതിഭയെ നശിപ്പിക്കുന്നു: കാവാലം നാരായണപ്പണിക്കര്‍
കോഴഞ്ചേരി: യുവജനോത്സവങ്ങള്‍ കുട്ടികളുടെ പ്രതിഭയെ ഇപ്പോള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് പത്മഭൂഷണന്‍ കാവാലം നാരായണപ്പണിക്കര്‍ അഭിപ്രായപ്പെട്ടു. ആറന്മുള ചിലങ്ക ഡാന്‍സ് &മ്യൂസിക് അക്കാദമിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ കോഴഞ്ചേരി സെന്റ് തോമസ് ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ തമ്മില്‍ കലാവേദികളില്‍ മത്സരങ്ങളില്ല. രക്ഷകര്‍ത്താക്കളും സര്‍ക്കാരും തമ്മിലാണ് മത്സരം. ഇത്തരം മത്സരങ്ങള്‍ക്കിടയില്‍ കുട്ടികളിലെ യഥാര്‍ത്ഥ പ്രതിഭകളെ കണ്ടെത്തുവാന്‍ കഴിയാതെ വരുന്നു. ഇതില്‍ വിധികര്‍ത്താക്കളുംകൂടി പങ്കാളികളാകുന്നതോടുകൂടി ഒരു യഥാര്‍ത്ഥ കലാകാരന്റെ പതനം അവിടെ തുടങ്ങുകയാണ്. ഇത് കുട്ടികളാണ് തിരിച്ചറിയേണ്ടത്. ഇത്തരം വേദികളില്‍ നിന്ന് ഇക്കൂട്ടരെ തുടച്ചു മാറ്റുവാന്‍ കൊച്ചുകലാകാരന്മാര്‍ തയ്യാറാകണം. അതിനുള്ള തയ്യാറെടുപ്പ് നടത്തുവാന്‍ ചിലങ്ക ഡാന്‍സ് അക്കാദമി പോലെയുള്ള സ്ഥാപനങ്ങള്‍ക്കു കഴിയും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹത്തില്‍ മാന്യമായൊരു ജീവിതവും സ്ഥാനവും നല്‍കുവാന്‍ വിദ്യാഭ്യാസത്തിനു പുറമെ വിദ്യാര്‍ത്ഥികളില്‍ ഉണ്ടാകുന്ന കലാപരമായ കഴിവുകള്‍ ഉപകരിക്കുമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ആന്റോ ആന്റണി എം. പി. അഭിപ്രായപ്പെട്ടു. വിവേകവും വിജ്ഞാനവും വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതുപോലെ തപസ്യയും ആത്മാര്‍ത്ഥതയും കലാവിദ്യാഭ്യാസത്തിലും കുട്ടികല്‍ ശീലിക്കണം. എങ്കിലേ ദൈവീകമായ കലകള്‍ക്കൊണ്ട് ഭാവിയില്‍ പ്രയോജനം ഉണ്ടാകുകയുള്ളൂ. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ. ശിവദാസന്‍ നായര്‍ എം. എല്‍. എ. അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മഹാകവി വള്ളത്തോളിന്റെ പുത്രി വാസന്തി വള്ളത്തോള്‍, തിരുവിതാംകൂര്‍ വികസന സമിതി ചെയര്‍മാന്‍ പി. എസ്. നായര്‍, പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള, തെള്ളിയൂര്‍ ഗോപാലകൃഷ്ണന്‍, കലാമണ്ഡലം അംബിക, കലാമണ്ഡലം പത്മിനി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചിലങ്ക പി. റ്റി. എ. പ്രസിഡന്റ് കെ. രാജീവ് സ്വാഗതവും ചിലങ്ക ഡാന്‍സ് ആന്‍ഡ് മ്യൂസിക് അക്കാദമി ഡയറക്ടര്‍ ഫാക്ട് മോഹന്‍ നന്ദിയും പറഞ്ഞു.
യുവജനോത്സവങ്ങള്‍ കുട്ടികളുടെ പ്രതിഭയെ നശിപ്പിക്കുന്നു: കാവാലം നാരായണപ്പണിക്കര്‍യുവജനോത്സവങ്ങള്‍ കുട്ടികളുടെ പ്രതിഭയെ നശിപ്പിക്കുന്നു: കാവാലം നാരായണപ്പണിക്കര്‍യുവജനോത്സവങ്ങള്‍ കുട്ടികളുടെ പ്രതിഭയെ നശിപ്പിക്കുന്നു: കാവാലം നാരായണപ്പണിക്കര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക