Image

ഫേസ്ബുക്ക് ലൈവുകളിലൂടെ ചരിത്രം തീര്‍ത്ത് ഇന്‍ഡോ അമേരിക്കന്‍ എന്റര്‍ടൈന്‍മെന്റ്

ഡാനിയേല്‍ വര്‍ഗീസ് Published on 05 July, 2020
ഫേസ്ബുക്ക് ലൈവുകളിലൂടെ ചരിത്രം തീര്‍ത്ത് ഇന്‍ഡോ അമേരിക്കന്‍ എന്റര്‍ടൈന്‍മെന്റ്
കോവിഡ് കാലഘട്ടത്തില്‍ കേരളത്തിലെ കലാകാരന്മാരെ എങ്ങനെ സഹായിക്കും എന്ന ചിന്തയില്‍ നിന്നും ഉരുതിരിഞ്ഞ ആശയമാണ് സ്റ്റുഡിയോ സാറ്റര്‍ഡേ എന്ന് ഫേസ്ബുക്ക് ലൈവ്. സാമൂഹിക അകലം പാലിച്ച് എല്ലാവിധ അതിനൂതന പ്രകാശ ശബ്ദ സംവിധാനങ്ങളോടും കൂടി നേരിട്ട് ആസ്വാദകരില്‍ ലേക്ക് കഴിഞ്ഞ മൂന്ന് ഫേസ്ബുക്ക് ലൈറ്റുകളും എത്തിക്കാന്‍ ഇന്‍ഡോ അമേരിക്കന്‍ എന്റര്‍ടൈന്‍മെന്റിനു  കഴിഞ്ഞു.

ജൂലൈ 11 ശനിയാഴ്ച അമേരിക്കന്‍ സമയം രാവിലെ 11 മണിക്ക് ഇന്ത്യന്‍ സമയം രാത്രി 8 30 ന്, നിരവധി  റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതമായ ഡോ.അരുണ്‍ ഗോപനും, മലയാളികളുടെ പ്രിയ ഗായിക അഷിത  പ്രകാശ് , ഫ്‌ളൂട്ട് സാക്‌സോ ഫോണ്‍ എന്നിവയിലൂടെ വിസ്മയം തീര്‍ക്കുന്ന ശ്രീ രഘുത്തമന്‍, കേരളത്തിലെ  തന്നെ യുവ ബാന്‍ഡുകളിലെ  അമരക്കാരന്‍ ടിനു അംബി ,  ട്രമ്മര്‍ ഷിബു (ബാലഭാസ്കര്‍ ടീം), ബെയിസ് ഗിത്താറിസ്റ്റ് ജാക്‌സന്‍, വയലിനിസ്റ്റ് വിഷ്ണു, കൂടെ ഒരു പിടി നല്ല ടെക്‌നീഷ്യന്മാരും ഒത്തുചേരുന്നു. കഴിഞ്ഞ അനവധി  ഫേസ്ബുക് live ലുടെ  കേരളത്തിലെ  45ഓളം കലാകാരന്മാര്‍ക്ക് സഹായമെത്തിക്കാന്‍ ഇന്‍ഡോ അമേരിക്കന്‍ ടീമിനായി. കലാകാരന്‍മാരെ ഏറെ സ്‌നേഹിക്കുന്ന ദിലീപ് വര്‍ഗീസ് ന്റെ കൈത്താങ്ങലുകള്‍ ഇത്തരം പരിപാടികള്‍ക്ക് ഏറെ സഹായകരമാണ്ഈ.  ഫേസ്ബുക്ക് ലൈവ് നേരിട്ട് ആസ്വദിക്കുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.facebook.com/IAECORP/live/

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക