Image

കൊവിഡ് രോഗികള്‍ 1.15 കോടി; മരണം 5.35 ലക്ഷം; റഷ്യയെ പിന്തള്ളി രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമത്

Published on 05 July, 2020
കൊവിഡ് രോഗികള്‍ 1.15 കോടി; മരണം 5.35 ലക്ഷം; റഷ്യയെ പിന്തള്ളി രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമത്


ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 11,496,761 ആയി. ആകെ 535,379 പേര്‍ മരണമടഞ്ഞു. 6,513,405 പേര്‍ രോഗമുക്തരായപ്പോള്‍, 4,447,977പേര്‍ ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ പുതുതായി രോഗികളായി. 2500ല്‍ ഏറെ പേര്‍ മരണമടഞ്ഞു. അമേരിക്കയിലും ഇന്ത്യയിലുമാണ് പ്രതിദിനരോഗികള്‍ കൂടുതല്‍. മരണനിരക്കില്‍ മുന്നില്‍ മെക്‌സിക്കോയും ഇന്ത്യയും. രോഗികളുടെ എണ്ണത്തില്‍ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാമതെത്തി. 

അമേരിക്കയില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം 2,970,468 പേര്‍ രോഗികളായി. 34,698 പേര്‍ ഇന്നു മാത്രം. ആകെ 132,510 പേര്‍ മരണമടഞ്ഞു. ഇതുവരെ +192 പേരും. ബ്രസീലില്‍ 1,579,837 പേര്‍ രോഗികളായപ്പോള്‍ ഇന്നു മാത്രം +1,461 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതുവരെ 64,383 പേര്‍ മരിച്ചു. ഇന്നു മാത്രം+18. ഇന്ത്യയില്‍ 697,836 പേര്‍ രോഗികളായി. ഇന്നു മാത്രം +23,932 പേര്‍ക്ക്. ആകെ 19,700 പേര്‍ മരിച്ചു. ഇന്നു മാത്രം +421 പേര്‍ മരിച്ചു. റഷ്യയില്‍ 681,251 പേര്‍ രോഗികളായി. ഇന്നു മാത്രം +6,736 പേരിലേക്ക് കൊവിഡ് വ്യാപിച്ചു. ഇതുവരെ 10,161 പേര്‍ മരിച്ചു. ഇന്നു മാത്രം +134 പേര്‍

പെറു, സ്‌പെയിന്‍, ചില, യു.കെ മെക്‌സിക്കോ എന്നിവയാണ് രോഗികളുടെ എണ്ണത്തില്‍ മുന്നിലുള്ള രാജ്യങ്ങള്‍. മെക്‌സിക്കോയില്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ 30,000 ഓളം പേര്‍ മരണമടഞ്ഞു. ഇന്നു മാത്രം 523 പേര്‍ മരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക