Image

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണം: കേരള ചീഫ് ജസ്റ്റിസിന് മുന്‍ ജസ്റ്റിസിന്റെ തുറന്ന കത്ത്

Published on 05 July, 2020
 ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണം: കേരള ചീഫ് ജസ്റ്റിസിന് മുന്‍ ജസ്റ്റിസിന്റെ തുറന്ന കത്ത്


മുംബൈ: ബലാത്സംഗ കേസില്‍ വിചാരണ നേരിടുന്ന പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിപ്പിക്കണമെന്ന ആവശ്യവുമായി മുന്‍ ജസ്റ്റിസ് രംഗത്ത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ബോംബൈ-കര്‍ണാടക ഹൈക്കോടതികളില്‍ ജസ്റ്റിസായിരുന്ന മൈക്കല്‍ സല്‍ദന്‍ഹ ആണ് ഇക്കാര്യം ആവശ്യപ്പെട്ട് തുറന്ന കത്തെഴുതിയിരിക്കുന്നത്. ഫ്രാങ്കോയ്ക്കെതിരെ വിചാരണ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിപ്പിക്കണം എന്നാണ് ആവശ്യമുയര്‍ത്തിയിരിക്കുന്നത്.

കേസില്‍ വിചാരണ നേരിടുന്ന ഫ്രാങ്കോ ജൂലൈ ഒന്നിന് കോടതിക്ക് മുമ്പാകെ ഹാജാരാകേണ്ടതായിരുന്നു. എന്നാല്‍ ഫ്രാങ്കോ ഹാജരായിരുന്നില്ല. തുടര്‍ന്ന് 13 ന് ഹാജരാകണമെന്ന അന്ത്യശാസനം കോടതി നല്‍കിയിരിക്കുകയാണ്. 13 ന് നേരിട്ട് ഹാജരായില്ലെങ്കില്‍ ജാമ്യം റദ്ദാക്കപ്പെടുമെന്നാണ് സെഷന്‍സ് ജഡ്ജിയുടെ അന്തിമ മുന്നറിയിപ്പെന്നും തുറന്ന കത്തില്‍ അദേഹം ചൂണ്ടിക്കാട്ടുന്നു

താന്‍ താമസിക്കുന്ന സ്ഥലം കണ്ടെയ്ന്റ്മെന്റ് സോണ്‍ ആയതിനാല്‍ കോടതിയില്‍ ഹാജരാകുന്നതിന് അനുമതി ലഭിച്ചില്ലെന്നാണ് ബിഷപ്പ് ഫ്രാങ്കോ അഭിഭാഷകന്‍ മുഖേന കോടതിയില്‍ അറിയിച്ചത്. എന്നാല്‍ അടയന്തിരമായി പരിഗണിക്കപ്പെടുന്ന കേസുകളില്‍ യാത്രാ ഇളവുകള്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ആണെങ്കിലും ഇദേഹത്തിന് എത്താന്‍ കഴിയുമെന്നിരിക്കെയാണ് പുതിയ പുതിയ ന്യായങ്ങള്‍ ബിഷപ്പ് കണ്ടെത്തുന്നത്..ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് തുറന്ന കത്തില്‍ അദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേരള ജുഡീഷ്യറിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും, തിരുത്തല്‍ നടപടി ഉടന്‍ പുറത്തുവരുമെന്നും തനിക്ക് ഉറപ്പുള്ളതിനാലാണ് തുറന്ന കത്ത് എഴുതുന്നതെന്നും അദേഹം വ്യക്തമാക്കുന്നു. ഫ്രാങ്കോ ഹാരജാകാഞ്ഞതിനെ തുടര്‍ന്നാണ് കോ്ടയം അഡീഷണല്‍ സെഷന്‍സ് കോടതി കേസ് ഈ മാസം 13 ലേക്ക് മാറ്റിയിരിക്കുന്നത്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക