Image

മഹാരാഷ്ട്രയില്‍ പുതുതായി 6555 പേര്‍ക്ക് കോവിഡ്; തമിഴ്‌നാട്ടില്‍ 4150 പേര്‍ക്ക് രോഗബാധ

Published on 05 July, 2020
മഹാരാഷ്ട്രയില്‍ പുതുതായി 6555 പേര്‍ക്ക് കോവിഡ്; തമിഴ്‌നാട്ടില്‍ 4150 പേര്‍ക്ക് രോഗബാധ


മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 6555 പേര്‍ക്ക്. 151 പേര്‍ 24 
മണിക്കൂറിനുള്ളില്‍ രോഗംബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,06,619 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 8822 ആയി. 86,040 പേരാണ് ചികിത്സയിലുള്ളത്.  

തമിഴ്നാട്ടില്‍ ഞായറാഴ്ച 4150 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 60 പേരാണ് ഇന്ന് മാത്രം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,06,619 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 8822 ആയി. 86,040 പേരാണ് ചികിത്സയിലുള്ളത്. 

തമിഴ്നാട്ടില്‍ ഞായറാഴ്ച 4150 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 60 പേരാണ് ഇന്ന് മാത്രം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,11,151 ആയി. 1510 പേരാണ് ഇതുവരെ രോഗംബാധിച്ച് മരിച്ചത്. 46,860 പേരാണ് ചികിത്സയിലുള്ളത്. 62,778 പേര്‍ ഇതുവരെ രോഗമുക്തി നേടി.

ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്കടുക്കുന്നു. ഇന്ന് 2244 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 63 പേര്‍ മരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 99,444 ആയി. 25,038 പേരാണ് ചികിത്സയിലുള്ളത്. 3067 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക