Image

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനഃകമീകരിച്ചു; ലോട്ടറി നറുക്കെടുപ്പ് ഉണ്ടാവില്ല

Published on 05 July, 2020
കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനഃകമീകരിച്ചു; ലോട്ടറി നറുക്കെടുപ്പ് ഉണ്ടാവില്ല


തിരുവനന്തപുരം: തിരുവനന്തപുരത്തു ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കള്‍ മുതല്‍ ഒരാഴ്ചത്തെ നറുക്കെടുപ്പ് മാറ്റിവച്ചു . പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ താഴെപ്പറയുന്ന രീതിയില്‍ സര്‍വീസുകള്‍ ക്രമീകരിച്ചതായി കെ.എസ്.ആര്‍.ടി.സി.അറിയിച്ചു.

തിരുവനന്തപുരം നഗര പരിധിക്കുള്ളില്‍ പൊതു ഗതാഗതം നിര്‍ത്തി വയ്ക്കുന്നതിനാല്‍ പാപ്പനംകോട്, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം സെന്‍ട്രല്‍, പേരൂര്‍ക്കട, വികാസ് ഭവന്‍, വിഴിഞ്ഞം യൂണിറ്റുകളില്‍ നിന്ന് സര്‍വ്വീസ് ഉണ്ടായിരിക്കുന്നതല്ല.


ആറ്റിങ്ങല്‍ - തിരുവനന്തപുരം റൂട്ടില്‍ കണിയാപുരം വരെ സര്‍വ്വീസുകള്‍ നടത്തുന്നതാണ്. 
മലയിന്‍കീഴ് - പേയാട് റൂട്ടില്‍ കുണ്ടമണ്‍കടവ് വരെ സര്‍വ്വീസ് നടത്തുന്നതാണ്. കൂടാതെ കാട്ടാക്കട, വെള്ളറട യൂണിറ്റുകള്‍ ഈ റൂട്ടില്‍ യാത്രക്കാരുടെ ആവശ്യാര്‍ത്ഥം സര്‍വ്വീസുകള്‍ ക്രമീകരിക്കുന്നതാണ്. 
കെഎസ്ആര്‍ടിസി റിലേ സര്‍വീസുകള്‍ കൊല്ലത്ത് നിന്നും ആലപ്പുഴ റൂട്ടിലേക്ക് ഓപ്പറേറ്റ് ചെയ്യുന്നതാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക