Image

തലസ്ഥാനത്ത് ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍; സെക്രട്ടറിയേറ്റ് അടച്ചിടും; മുഖ്യമന്ത്രി വസതിയിലിരുന്ന് ജോലി ചെയ്യും

Published on 05 July, 2020
തലസ്ഥാനത്ത് ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍; സെക്രട്ടറിയേറ്റ് അടച്ചിടും; മുഖ്യമന്ത്രി വസതിയിലിരുന്ന് ജോലി ചെയ്യും


തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. സമ്പര്‍ക്കം മൂലമുള്ള കോവിഡ് രോഗബാധിതര്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം. തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിലെ 100 വാര്‍ഡുകളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നത്. സെക്രട്ടറിയേറ്റ് അടച്ചിടും. മുഖ്യമന്ത്രി വസതിയിലിരുന്ന് ജോലി ചെയ്യും.

ആവശ്യ ആരോഗ്യസേവനങ്ങള്‍ക്ക് മാത്രമാവും പുറത്തിറങ്ങാന്‍ അനുമതി ഉണ്ടാവുക. ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ എണ്ണവും നിശ്ചിതപ്പെടുത്തും. ഒരു പ്രദേശത്ത് ഒരു കട മാത്രം തുറക്കും. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി ഇല്ല. ആവശ്യസാധനങ്ങള്‍ ഹോം ഡെലിവറി മുഖേനെ വീടുകളിലെത്തിക്കും. മെഡിക്കല്‍ ഷോപ്പുകളും ആശുപത്രികളും പ്രവര്‍ത്തിക്കും. പൊതുഗതാഗതം ഉണ്ടാവില്ല. സര്‍ക്കാര്‍ ഓഫീസുകളും കോടതികളും പ്രവര്‍ത്തിക്കില്ല. കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടയ്ക്കും. ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പോലീസ് ആസ്ഥാനം പ്രവര്‍ത്തിക്കും. 

കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കല്‍, ഉള്ളൂര്‍, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡികോണം, ഞാണ്ടൂര്‍ക്കോണം,കിണവൂര്‍, മണ്ണന്തല, നാലാഞ്ചിറ, കേശവദാസപുരം,മെഡിക്കല്‍ കോളേജ്,പട്ടം, മുട്ടട, കുടപ്പനക്കുന്ന്, പാതിരിപ്പള്ളി, ചെട്ടിവിളാകം, ശാസ്തമംഗലം, കവടിയാര്‍, കുറവന്‍കോണം, നന്തന്‍കോട്, കുന്നുകുഴി, പാളയം, തൈക്കാട്, വഴുതയ്ക്കാട്, കാഞ്ഞിരംപാറ, പേരൂര്‍ക്കട, തുരുത്തുംമല, കാച്ചാണി, വാഴോട്ടുകോണം, 
വട്ടിയൂര്‍ക്കാവ്, കൊടുങ്ങാനൂര്‍, പി.ടി.പി. നഗര്‍, പാങ്ങോട്, തിരുമല, വലിയവിള, പൂജപ്പുര, വലിയശാല, ജഗതി, കരമന, ആറന്നൂര്‍, മുടവന്‍മുകള്‍, തൃക്കണ്ണാപുരം, നേമം, പൊന്നുമംഗലം, പുന്നയ്ക്കാമുകള്‍. പാപ്പനംകോട്, എസ്റ്റേറ്റ്, നെടുങ്കാട്, കാലടി, മേലാങ്കോട്, പുഞ്ചക്കരി, പൂങ്കുളം, വേങ്ങാനൂര്‍, മുല്ലൂര്‍ കോട്ടപ്പുറം, വിഴിഞ്ഞം, ഹാര്‍ബര്‍, വെള്ളാര്‍, തിരുവല്ലം, പൂന്തുറ, അമ്പലത്തറ, കമലേശ്വരം,കളിപ്പാന്‍കുളം, ആറ്റുകാല്‍, ചാല, മണക്കാട്, കുര്യാത്തി, പുത്തന്‍പള്ളി, മാണിക്യവിളാകം, ബീമാപ്പള്ളിഈസ്റ്റ്, ബീമാപ്പള്ളി, മുട്ടത്തറ, ശ്രീവരാഹം, ഫോര്‍ട്ട്, തമ്പാനൂര്‍, വഞ്ചിയൂര്‍, ശ്രീകണ്ഠേശ്വരം, പെരുന്താന്നി, പാല്‍ക്കുളങ്ങര,  ചാക്ക, വലിയതുറ, വള്ളക്കടവ്, ശംഖുമുഖം, വെട്ടുകാട്, കരയ്ക്കകം, കടകംപള്ളി, പേട്ട, കണ്ണമ്മൂല, അണമുഖം, ആക്കുളം, കുളത്തൂര്‍, ആറ്റിപ്ര, പൗണ്ട്കടവ്, പള്ളിത്തൂര്‍, ആറ്റിപ്ര, പൗണ്ട്കടവ്, പള്ളിത്തുറ എന്നീ മേഖലകളിലാണ് നിയന്ത്രണങ്ങളുണ്ടാവുക. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക