Image

ട്രിപ്പിള്‍ ലോക്ഡൗണ്‍: പി.എസ്.സി ആസ്ഥാനത്ത് നടക്കാനിരുന്ന വകുപ്പ്തല പരീക്ഷയും ഇന്റര്‍വ്യൂവും മാറ്റിവച്ചു

Published on 05 July, 2020
ട്രിപ്പിള്‍ ലോക്ഡൗണ്‍: പി.എസ്.സി ആസ്ഥാനത്ത് നടക്കാനിരുന്ന വകുപ്പ്തല പരീക്ഷയും ഇന്റര്‍വ്യൂവും മാറ്റിവച്ചു

തിരുവനന്തപുരം: പിഎസ്സി ആസ്ഥാന ഓഫീസില്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങാനിരുന്ന വകുപ്പുതല പരീക്ഷയും സര്‍ട്ടിഫിക്കറ്റ് പരിശോധനയും ബുധനാഴ്ച മുതല്‍ തുടങ്ങാനിരുന്ന ഇന്റര്‍വ്യൂവും മാറ്റിവച്ചു. എറണാകുളത്തും കോഴിക്കോട്ടുമുള്ള ഇന്റര്‍വ്യൂന് മാറ്റമില്ല.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരപരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ ആറുമുതല്‍ ഒരാഴ്ചത്തേക്കാണ് നിയന്ത്രണങ്ങള്‍. നഗരത്തിലേക്കുള്ള എല്ലാ റോഡുകളും അടയ്ക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ 
ഒരു റോഡിലും വാഹന ഗതാഗതം അനുവദിക്കില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക