Image

ദുബായില്‍ 7 ലക്ഷം തൊഴിലവസരങ്ങള്‍, പ്രഫഷനല്‍ യോഗ്യതയുള്ളവര്‍ക്ക് മുഖ്യപരിഗണന

Published on 05 July, 2020
ദുബായില്‍ 7 ലക്ഷം തൊഴിലവസരങ്ങള്‍, പ്രഫഷനല്‍ യോഗ്യതയുള്ളവര്‍ക്ക് മുഖ്യപരിഗണന
ദുബായ് : ദുബായിലെ ഫ്രീസോണുകളില്‍ 7 ലക്ഷം തൊഴിലവസരങ്ങള്‍ ഒരുക്കുമെന്നു ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പ്രഫഷനല്‍ യോഗ്യതയുള്ളവര്‍ക്കാകും മുഖ്യ പരിഗണന. കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കും.

എമിറേറ്റിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനം 13,500 കോടി ദിര്‍ഹത്തില്‍ നിന്ന് 25,000 കോടി ദിര്‍ഹമാക്കാന്‍ ലക്ഷ്യമിടുന്നതായും ജബല്‍അലി തുറമുഖത്തു നടന്ന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കി. സാമ്പത്തിക മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ദുബായ് ഫ്രീസോണ്‍സ് ഡവലപ്‌മെന്റ് മോഡല്‍ 2030ന് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി.

നിര്‍മാണം, വ്യാപാരം, തൊഴില്‍, ഉല്ലാസം തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി വിദേശനിക്ഷേപം ആകര്‍ഷിക്കാനുള്ള കര്‍മപരിപാടിയാണിത്. തുറമുഖ വികസനമാണ് നടപ്പാക്കാനൊരുങ്ങുന്ന പ്രധാന പദ്ധതികളിലൊന്ന്. കോവിഡ് കാലഘട്ടത്തിനു ശേഷമുള്ള വികസന പദ്ധതികളില്‍ തുറമുഖത്തിനു വലിയ പങ്കുവഹിക്കാനാകുമെന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക