Image

പിസി ജോര്‍ജിനെ യു ഡി എഫില്‍ എടുക്കാനുള്ള ചെന്നിത്തലയുടെ നീക്കത്തിനെതിരെ പ്രതിഷേധം

Published on 05 July, 2020
പിസി ജോര്‍ജിനെ യു ഡി എഫില്‍ എടുക്കാനുള്ള ചെന്നിത്തലയുടെ നീക്കത്തിനെതിരെ  പ്രതിഷേധം
തിരുവനന്തപുരം: പിസി ജോര്‍ജിനെ യുഡിഎഫിലെടുക്കാനുള്ള ചെന്നിത്തലയുടെ നീക്കത്തിനെതിരെ ഗ്രൂപ്പു വ്യത്യാസമില്ലാതെ പ്രതിഷേധം. എടുക്കാ ചരക്കുകളെ ഒപ്പം കൂട്ടി മുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കി കഴിഞ്ഞു.

ചെന്നിത്തലക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണവും ഇവര്‍ തുടങ്ങിയിട്ടുണ്ട്. പിസി ജോര്‍ജിനെ യുഡിഎഫുമായി കൂട്ടിക്കെട്ടാനുള്ള നീക്കത്തെ കോട്ടയം, പത്തനംതിട്ട ഡിസിസികളും പ്രാദേശിക ഘടകങ്ങളും പൂര്‍ണമായി എതിര്‍ക്കുകയാണ്.

 മുന്നണിയില്‍ പൊതു ശല്യക്കാരനായി മാറിയ പഴയ അനുഭവം മറക്കരുതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആന്റോ ആന്റണി എംപി തന്നെ ജോര്‍ജിനെതിരെ പരസ്യ നിലപാട് എടുത്തു കഴിഞ്ഞു. അതിനിടെ യൂത്ത് കോണ്‍ഗ്രസും ജോര്‍ജിന്റെ മുന്നണി പ്രവേശനത്തെ ശക്തമായി എതിര്‍ത്ത് രംഗത്തുണ്ട്. 

ജോസ് കെ മാണി മുന്നണിയില്‍ നിന്ന് പുറത്തുപോയ സാഹചര്യത്തില്‍ പിസി ജോര്‍ജിനെ മുന്നണിയിലെടുക്കണമെന്ന ആശയം മുന്നോട്ട് വച്ചത്  ചെന്നിത്തലയുടെ പി ആര്‍ ഏജന്‍സിയാണെന്നും സൂചനയുണ്ട്.

ജോര്‍ജിനെ മുന്നണിയിലെടുക്കുന്നതിനെ എ ഗ്രൂപ്പ് ആദ്യം മുതല്‍ എതിര്‍ക്കുകയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക