Image

പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി; നിര്‍ണ്ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു

Published on 05 July, 2020
പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി; നിര്‍ണ്ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു

ഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാമ്നാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ലഡാക്കിലെ സ്ഥിതിഗതികളും മറ്റ് ദേശീയ -അന്തര്‍ദ്ദേശീയ വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനവും ചര്‍ച്ചയായതായാണ് സൂചന.


അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനവും തുടര്‍ന്ന് രാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയും അതീവ ഗൗരവത്തോടെയാണ് ചൈനയും മറ്റ് ലോകരാജ്യങ്ങളും നോക്കികാണുന്നത്.


ജൂണില്‍ ഗാല്‍വനില്‍ നടന്ന സംഘര്‍ഷങ്ങളില്‍ ഇരുപത് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. കമാന്‍ഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ 43 ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി ലഡാക്ക് സന്ദര്‍ശിച്ച്‌ സൈനികരെ അഭിസംബോധന ചെയ്യുകയും പരിക്കേറ്റ സൈനികര്‍ക്ക് ആശ്വാസം പകരുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക