Image

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; പിടിച്ചെടുത്തത് 13.5 കോടി വില വരുന്ന സ്വര്‍ണം

Published on 05 July, 2020
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; പിടിച്ചെടുത്തത് 13.5 കോടി വില വരുന്ന സ്വര്‍ണം
തിരുവനന്തപുരം:  തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിലാണ് വന്‍തോതില്‍ സ്വര്‍ണം കണ്ടെത്തിയത്.

 രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്. വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോയിലാണ് 30 കിലോയോളം സ്വര്‍ണം പിടികൂടിയത്. ഇതിന് 13.5 കോടി രൂപ വില വരുമെന്നാണ് നിഗമനം.

വിദേശത്തു നിന്ന് ഡിപ്ലോമാറ്റിക് ബാഗേജായി എത്തിയതിനാല്‍ പരിശോധനകളും മറ്റും വേഗത്തില്‍ പൂര്‍ത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ സംശയത്തെ തുടര്‍ന്ന് കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു. സ്വര്‍ണം ദുബൈയില്‍ നിന്നാണ് എത്തിയത്. പല ബോക്‌സുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്.

മൂന്ന് ദിവസം മുമ്ബാണ് വിദേശത്ത് നിന്ന് കാര്‍ഗോ എത്തിയത്. ശുചിമുറി ഉപകരണങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ബാഗേജില്‍ സ്വര്‍ണം ഉണ്ടെന്ന വിവരം ലഭിച്ചതോടെ പ്രത്യേക കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയായിരുന്നു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക