Image

പിറന്നാളാഘോഷം നടത്തിയ ജ്വല്ലറി ഉടമ കോവിഡ് മൂലം മരിച്ചു; ആഘോഷത്തില്‍ പങ്കെടുത്തത് നിരവധി പേര്‍

Published on 05 July, 2020
 പിറന്നാളാഘോഷം നടത്തിയ ജ്വല്ലറി ഉടമ കോവിഡ് മൂലം മരിച്ചു; ആഘോഷത്തില്‍ പങ്കെടുത്തത് നിരവധി പേര്‍
ഹൈദരാബാദ്:  പിറന്നാളാഘോഷം നടത്തിയ ജ്വല്ലറി ഉടമ കോവിഡ്-19 മൂലം മരിച്ചത് ഹൈദരാബാദ് നഗരത്തില്‍ പരിഭ്രാന്തിപരത്തി. നിരവധി പേരാണ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. 

ദിവസം മുമ്ബ് ഇദ്ദേഹം സംഘടിപ്പിച്ച ആഡംബരപൂര്‍ണമായ പിറന്നാളാഘോഷത്തില്‍ നൂറിലധികം ആളുകള്‍ പങ്കെടുത്തിരുന്നതാണ് പരിഭ്രാന്തിയ്ക്ക് കാരണം. ജ്വല്ലറി അസോസിയേഷനിലെ അംഗങ്ങളെ കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ആഘോഷത്തില്‍ പങ്കെടുത്ത മറ്റൊരു ജ്വല്ലറി വ്യാപാരിയും വൈറസ്ബാധയെ തുടര്‍ന്ന് ശനിയാഴ്ച മരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ്‌റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഘോഷത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിനും രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക