Image

കൊടുംകുറ്റവാളി വികാസ് ദുബെയുടെ ഉറ്റ അനുയായിയെ പൊലീസ് വെടിവച്ച്‌ പിടികൂടി

Published on 05 July, 2020
കൊടുംകുറ്റവാളി വികാസ് ദുബെയുടെ ഉറ്റ അനുയായിയെ പൊലീസ് വെടിവച്ച്‌ പിടികൂടി

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കൊടുംകുറ്റവാളി വികാസ് ദുബെയുടെ ഉറ്റ അനുയായി ദയാശങ്കര്‍ അഗ്നിഹോത്രി യെ പൊലീസ് പിടികൂടി.  


കഴിഞ്ഞദിവസം എട്ടുപൊലീസുകാരെ വധിച്ച സംഘത്തില്‍ ഇയാളും ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇന്നു പുലര്‍ച്ചെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ കാലില്‍ വെടിവച്ചാണ് പിടികൂടിയത്.


കല്യാണ്‍പൂര്‍ മേഖലയില്‍ ദയാശങ്കര്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പുലര്‍ച്ചെ നാലരയാേടെ പൊലീസ് സ്ഥലത്തെത്തി. ഈ സമയം രക്ഷപ്പെടാനായിപൊലീസിനുനേരെ വെടിയുതിര്‍ത്ത ദയാശങ്കറുടെ  കാലിന് വെടിവച്ച്‌ കീഴ്പ്പെടുത്തുകയായിരുന്നു  പൊലീസ് . നാടന്‍ താേക്കുള്‍പ്പെടെയുള‌ള ആയുധങ്ങളും പിടിച്ചെടുത്തു.


ഇയാളില്‍ നിന്ന് പല സുപ്രധാന വിവരങ്ങളും കിട്ടിയെന്നാണ് പൊലീസ് പറയുന്നത്.

വികാസ് ദുബെയെ പിടികൂടാന്‍ പൊലീസ് വരുന്നുവെന്ന വിവരം വളരെ നേരത്തേ തന്നെ സംഘത്തിന് കിട്ടിയിരുന്നെന്നും ചൗബേയ്‌പുര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്നും ഇയാള്‍ പറഞ്ഞു. 


ഇങ്ങനെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ആസൂത്രണത്തിലാണ് പൊലീസ് സംഘത്തിന് കനത്ത ആള്‍നാശം വരുത്താന്‍ ഗുണ്ടാസംഘത്തിന് കഴിഞ്ഞത്.

എന്നാല്‍ ദുബെ എവിടെയാണെന്ന് ഇതുവരെയും പൊലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. 


അതിനിടെ ദുബയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്കുള‌ള പ്രതിഫലം ഒരുലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തേ ഇത് അമ്ബതിനായിരം രൂപയായിരുന്നു. ഇയാളുടെ സംഘത്തിലെ മറ്റുള‌ളവരെപ്പറ്റു വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.


കഴിഞ്ഞദിവസം ദുബേയുടെ ബംഗ്‌ളാവും വാഹനങ്ങളും പൊലീസ് തകര്‍ത്തിരുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക