Image

പകര്‍ച്ചവ്യാധി നിയമഭേദഗതി; മാസ്ക് നിര്‍ബന്ധം, പൊതു സ്ഥലങ്ങളില്‍ തുപ്പിയാല്‍ പിഴ

Published on 04 July, 2020
പകര്‍ച്ചവ്യാധി നിയമഭേദഗതി; മാസ്ക് നിര്‍ബന്ധം, പൊതു സ്ഥലങ്ങളില്‍ തുപ്പിയാല്‍ പിഴ
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് (അല്ലെങ്കില്‍ പുതിയ ഉത്തരവ് വരെ) ഉള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനം. ഇതോടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ നിയമപരമായി.

വിജ്ഞാപനത്തിലെ പ്രധാന നിര്‍ദേശങ്ങള്‍:

1. പൊതു സ്ഥലങ്ങളില്‍, ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍, വാഹനങ്ങളില്‍, ആളുകള്‍ കൂടി ചേരുന്ന സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധീ. 6 അടി അകലം പാലിക്കണം.

2കല്യാണങ്ങള്‍ക്ക് ഒരു സമയത്ത് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് ഒരു സമയത്ത് 20 പേരും മാത്രം.

3. സമരങ്ങള്‍, കൂടി ചേരലുകള്‍ തുടങ്ങിയവയ്ക്ക് മുന്‍കൂര്‍ അനുമതി വേണം. അനുമതി കിട്ടിയാല്‍ 10 പേര്‍ക്ക് മാത്രം. പങ്കെടുക്കാം.

4. പൊതു സ്ഥലങ്ങളില്‍ തുപ്പാന്‍ പാടില്ല.

5.കേരളത്തിലേയ്ക്ക് ഏതു സ്ഥലത്ത് നിന്നു വരുന്നവരും റവന്യു വകുപ്പിന്റെ ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക