Image

എറണാകുളത്ത് കോവിഡ് വ്യാപനത്തില്‍ വന്‍ വര്‍ധന; 10 പുതിയ കണ്ടെയ്‌മെന്റ് സോണുകള്‍

Published on 04 July, 2020
എറണാകുളത്ത് കോവിഡ് വ്യാപനത്തില്‍ വന്‍ വര്‍ധന; 10 പുതിയ കണ്ടെയ്‌മെന്റ് സോണുകള്‍
കൊച്ചി: എറണാകുളം ജില്ലയില്‍ 10 പ്രദേശങ്ങള്‍കൂടി കണ്ടെയ്‌മെന്റ് സോണായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് പ്രഖ്യാപിച്ചു. ഇതില്‍ അഞ്ച് പ്രദേശങ്ങള്‍ കൊച്ചി കോര്‍പറേഷന്‍ പരിധിയിലെതാണ്.

പിറവം നഗരസഭയിലെ പതിനേഴാം ഡിവിഷന്‍, പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, കൊച്ചി കോര്‍പറേഷനിലെ 43, 44, 46, 55, 56 ഡിവിഷനുകള്‍, പറവൂര്‍ നഗരസഭയിലെ എട്ടാം ഡിവിഷന്‍, കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ്, തൃക്കാക്കര നഗരസഭയിലെ 28ാം ഡിവിഷന്‍ എന്നിവയാണ് പുതിയ കണ്ടെയ്‌മെന്റ് സോണ്‍.

കൊച്ചി കോര്‍പറേഷനിലെ പാലാരിവട്ടം, ചക്കരപറമ്പ്, കരണക്കോടം, ഗിരിനഗര്‍, പനമ്പിള്ളിനഗര്‍ ഡിവിഷനുകളാണ്  കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക