Image

ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയവെ മരിച്ച മുഴപ്പിലങ്ങാട് സ്വദേശിയുടെ കൊവിഡ് ഫലം നെഗറ്റീവ്

Published on 04 July, 2020
ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയവെ മരിച്ച മുഴപ്പിലങ്ങാട് സ്വദേശിയുടെ കൊവിഡ് ഫലം നെഗറ്റീവ്

കണ്ണൂര്‍ : ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയവെ മരിച്ച മുഴപ്പിലങ്ങാട് സ്വദേശിയുടെ കൊവിഡ് ഫലം നെഗറ്റീവ്. മുഴപ്പിലങ്ങാട് സ്വദേശി ഷംസുദ്ധീനാണ് ഇന്ന് പരിയാരത്ത് മരിച്ചത്. തലച്ചോറിലെ രക്തസ്രാവമാണ് മരണ കാരണമായത്. മെയ് 24 നാണ് ഷംസുദ്ധീന്‍ ഗള്‍ഫില്‍ നിന്നെത്തിയത്. സംസ്‌കാരം തലശ്ശേരി സ്റ്റേഡിയം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

അതേസമയം എടപ്പാളിലെ രണ്ടു ആശുപത്രികളിലായി പരിശോധന നടത്തിയ 680 പേരില്‍ 676 പേരുടെ ഫലം നെഗറ്റീവായി. ഒരു വയസുള്ള കുട്ടിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇനി ഫലം വരാനുള്ളത് മൂന്നു പേരുടേതാണ്. ഇവര്‍ക്ക് പൊസിറ്റീവെന്ന് സൂചനയുണ്ട്. ഇവരെ മൂന്നു പേരെയും ഇന്നലെ വൈകിട്ടോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതേസമയം മലപ്പുറം ചീക്കോട് കൊവിഡ് ബാധിച്ച യുവാവ് നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന വിവരവും പുറത്തുവന്നു. ജൂണ്‍ 18-ാം തിയതി ജമ്മുവില്‍ നിന്നും വന്ന യുവാവ് ക്യാറന്റീന്‍ ലംഘിച്ച് നിരവധി കടകളില്‍ കയറിയിരുന്നു. കട അടക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

മലപ്പുറം ഊര്‍ങ്ങാട്ടിരിയിലും ക്വാറന്റീന്‍ ലംഘിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാള്‍ക്കെതിരെ അരീക്കോട് പോലീസ് കേസെടുത്തു. ജൂണ്‍ 16 ന് ബെംഗളൂരുവില്‍ നിന്ന് എത്തിയ ഇയാള്‍ക്ക് ജൂലൈ ഒന്നിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരിശോധനാഫലം വരും മുമ്പ് ഇയാള്‍ ക്വാറന്റീന്‍ അവസാനിപ്പിക്കുക ആയിരുന്നു. ഇയാള്‍ ബന്ധുവീടുകള്‍ സന്ദര്‍ശിക്കുകയും ക്രിക്കറ്റ് കളിക്കാന്‍ ഗ്രൗണ്ടില്‍ പോവുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 24 പേരും സെക്കണ്ടറി കോണ്ടാക്ട് ലിസ്റ്റില്‍ 40 പേരുമാണുള്ളത്. സമ്പര്‍ക്കത്തിലുള്ള മുഴവന്‍ പേരും നിരീക്ഷണത്തിലേക്ക് മാറി





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക