Image

മുംബൈയില്‍ ചികിത്സ ലഭിക്കാതെ കോവിഡ് രോഗി ആംബുലന്‍സില്‍ കഴിഞ്ഞത് ഒരുദിവസം

Published on 04 July, 2020
മുംബൈയില്‍ ചികിത്സ ലഭിക്കാതെ കോവിഡ് രോഗി ആംബുലന്‍സില്‍ കഴിഞ്ഞത് ഒരുദിവസം

മുംബൈ: ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കോവിഡ് 19 ബാധിതനായ 64കാരന്‍ ഒരു ദിവസം മുഴുവന്‍ ആംബുലന്‍സില്‍ കഴിയേണ്ടി വന്നതായി ആരോപണം. നവി മുംബൈയിലാണ് സംഭവം. ജൂണ്‍ 20ന് 
നവിമുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ കോവിഡ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ കിടക്കയില്ലാത്തതിനെ തുടര്‍ന്ന് രോഗിയെ മറ്റേതെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് അധികൃതര്‍ നിര്‍ദേശിച്ചത്.

രോഗിയുമായി വിവിധ ആശുപത്രികളില്‍ കയറിയിറങ്ങിയെങ്കിലും എവിടെയും ചികിത്സ ലഭിച്ചില്ല. രോഗിയുടെ നില വഷളായതിനെ തുടര്‍ന്ന് മകന്‍ 
ആംബുലന്‍സ് വിളിച്ച് അച്ഛനെ അതില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിതാവിന് ഓക്‌സിജന്‍ ആവശ്യമായിരുന്നതിലാണ് ഒടുവില്‍ ആംബുലന്‍സിന്റെ സഹായം തേടിയതെന്ന് ഇയാള്‍ പറയുന്നു.

പിറ്റേന്ന് രോഗിയെ കോപര്‍ ഖെയ്‌റെയ്ന്‍ മേഖലയിലുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 32,000 രൂപ വിലവരുന്ന ഒരു കുത്തിവയ്‌പ്പെടുക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ വീണ്ടും എന്‍എംഎംസിയെ സമീപിച്ചു. എന്നാല്‍ അധികൃതര്‍ സഹായിക്കാന്‍ തയ്യാറായില്ലെന്ന് ഇയാള്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നാലുദിവസങ്ങള്‍ക്കുള്ളില്‍ പിതാവ് മരിക്കുകയും ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക