Image

ഡോണള്‍ഡ് ട്രംപിന്‍െറ മൂത്തമകന്‍െറ കാമുകിക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 04 July, 2020
ഡോണള്‍ഡ് ട്രംപിന്‍െറ മൂത്തമകന്‍െറ കാമുകിക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ മൂത്തമകന്‍െറ കാമുകിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്രംപ് ജൂനിയറിന്‍െറ കാമുകിയും ഫോക്‌സ് ന്യൂസ് ടെലിവിഷന്‍ മുന്‍ അവതാരകയുമായ  കിംബേര്‍ലി ഗ്വില്‍ഫോയിലിനെ (51) ഉടന്‍ തന്നെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. തെക്കന്‍ ഡക്കോട്ടയില്‍ ജൂലൈ നാലിന് അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്‍െറ ഭാഗമായി നടന്ന ഡോണള്‍ഡ് ട്രംപിന്‍െറ സ്വാതന്ത്ര്യദിന പ്രസംഗം കേള്‍ക്കുന്നതിനും മൗണ്ട് റഷ്‌മോറില്‍ നടന്ന കരിമരുന്ന് പ്രയോഗം കാണാനും കിംബര്‍ലി പോയിരുന്നു.

പ്രസിഡന്‍റുമായി നിരന്തര സമ്പര്‍ക്കം വരാന്‍ സാധ്യതയുള്ളവരെ ഇടക്കിടെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നു.&ിയുെ;കിംബര്‍ലിക്ക് മറ്റുആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും രോഗലക്ഷണമില്ലാത്തതിനാല്‍ കോവിഡ് ബാധിച്ചോയെന്ന് ഉറപ്പുവരുത്താന്‍ വീണ്ടും പരിശോധനക്ക് വിധേയമാക്കുമെന്നും പ്രസിഡന്‍റിന്‍െറ ഓഫിസ് അറിയിച്ചു.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കിംബര്‍ലിയുടെ നേരത്തേ നിശ്ചയിച്ചിട്ടുള്ള എല്ലാ പരിപാടികളും റദ്ദാക്കി. ഡോണള്‍ഡ് ട്രംപ് ജൂനിയറിന്‍െറ കോവിഡ് പരിശോധന ഫലം നെഗറ്റിവാണ്. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ സാഹചര്യത്തില്‍ അദ്ദേഹവും നീരീക്ഷണത്തില്‍പോയന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക