Image

പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു ദലിത് യുവതിയുടെ പരാതി; ഡോക്ടര്‍ അറസ്റ്റില്‍

Published on 04 July, 2020
പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു ദലിത് യുവതിയുടെ പരാതി; ഡോക്ടര്‍ അറസ്റ്റില്‍
കണ്ണൂര്‍: ദലിത് യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. ഇഎന്‍ടി സ്‌പെഷലിസ്റ്റ് ഡോ. പ്രശാന്ത് ജി നായ്ക്കാണു ശ്രീകണ്ഠപുരത്ത് അറസ്റ്റിലായത്. ക്ലിനിക്കില്‍ പരിശോധനയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിലാണു നടപടി. സിഐ ഇ.പി.സുരേശന്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തി.

ക്ലിനിക് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രതിഷേധത്തിനിടെ സ്ഥാപനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. മൂന്നു ദിവസം മുന്‍പ് പരാതി നല്‍കിയിട്ടും ഡോക്ടറുടെ അറസ്റ്റ് പൊലീസ് വൈകിപ്പിച്ചെന്നു പട്ടികജാതി ക്ഷേമ സമിതി ആരോപിച്ചു.

പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള വകുപ്പുപ്രകാരം കേസെടുക്കണമെന്നു പികെഎസ് ജില്ലാ സെക്രട്ടറി കെ.ജനാര്‍ദനന്‍, പ്രസിഡന്റ് ഇ.ഗംഗാധരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. തന്നെ കള്ളക്കേസില്‍ കുടുക്കാനുള്ള ഗൂഢാലോചന നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡോ. പ്രശാന്ത് മുഖ്യമന്ത്രിക്കു പരാതി നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക