Image

ദലൈലാമയ്ക്ക് ഭാരതരത്‌ന; നിര്‍ദ്ദേശം പരിഗണിച്ച്‌ കേന്ദ്രം

Published on 04 July, 2020
ദലൈലാമയ്ക്ക് ഭാരതരത്‌ന; നിര്‍ദ്ദേശം പരിഗണിച്ച്‌ കേന്ദ്രം

ഡല്‍ഹി: ചൈനയുടെ പ്രകോപനങ്ങള്‍ക്ക് സമസ്ത മേഖലയിലും മറുപടി നല്‍കാനുറച്ച്‌ ഇന്ത്യ. ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കാനുള്ള നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. 


ചൈന ടിബറ്റ് കൈയടക്കിയതിന് പിന്നാലെ ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍നിന്ന് അനുയായികളുമൊത്ത് ഇന്ത്യയിലേക്ക് പലായനം ചെയ്ത ആത്മീയ നേതാവാണ് ദലൈലാമ.


ഇന്ത്യയില്‍ രാഷ്ട്രീയ അഭയാര്‍ത്ഥിയായാണ് ദലൈലാമ നിലവില്‍ കഴിയുന്നത്. ദലൈലാമക്ക് ഭാരതരത്‌ന നല്‍കാനുള്ള നിര്‍ദ്ദേശവുമായി ഭാരത് ടിബറ്റ് സഹയോഗ് മഞ്ച് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. ദലൈലാമക്ക് പുരസ്‌കാരം നല്‍കുന്നതിലൂടെ ചൈനയ്ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ഇന്ത്യക്കാകുമെന്ന് സംഘടന വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക