Image

കോട്ടയം സാന്ത്വനം ആശ്രയ കേന്ദ്രത്തില്‍ ലൈംഗിക പീഡനമെന്ന് ആരോപണം; ട്രസ്റ്റ് ഡയറക്ടറുടെ ഭര്‍ത്താവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

Published on 04 July, 2020
കോട്ടയം സാന്ത്വനം ആശ്രയ കേന്ദ്രത്തില്‍ ലൈംഗിക പീഡനമെന്ന് ആരോപണം; ട്രസ്റ്റ് ഡയറക്ടറുടെ ഭര്‍ത്താവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

കോട്ടയം : സാന്ത്വനം ആശ്രയ കേന്ദ്രത്തില്‍ 21കാരിയെ പീഡിപ്പിച്ചതായി പരാതി. ട്രസ്റ്റ് ഡയറക്ടര്‍ ആനി ബാബുവിന്‍റെ ഭര്‍ത്താവ് ബാബു വര്‍ഗീസ് പീഡിപ്പിച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച്‌ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി.


ആനി ബാബുവിന്‍റെ മാതാവിനെ പരിചരിക്കാന്‍ ആശ്രയ കേന്ദ്രത്തിലെ അന്തേവാസികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് പതിവായിരുന്നു. ഇതിനിടെയാണ് അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ട് കടന്നു പിടിച്ചെന്ന് പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.


സ്ഥാപനത്തിലെ അന്തേവാസികളായ മറ്റ് പെണ്‍കുട്ടികളും സംഭവം സ്ഥിരീകരിക്കുന്നുണ്ട്. സ്ഥാപനത്തിലെ 17 മുതിര്‍ന്ന പെണ്‍കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ കോട്ടയം വനിതാ സെല്‍ അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക