Image

കാറിടിച്ച്‌ മുന്നിലേക്ക് വീണ വൃദ്ധയുടെ മേല്‍ കാറോടിച്ച്‌ കയറ്റി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍

Published on 04 July, 2020
കാറിടിച്ച്‌ മുന്നിലേക്ക് വീണ വൃദ്ധയുടെ മേല്‍ കാറോടിച്ച്‌ കയറ്റി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍

ന്യൂഡല്‍ഹി: കാറിടിച്ച്‌ വണ്ടിയുടെ മുന്നിലേക്ക് വീണുപോയ വൃദ്ധയുടെ മേല്‍ അതേ കാര്‍ ഓടിച്ചു കയറ്റി പൊലീസുകാരന്റെ ക്രൂരത. ഡല്‍ഹിയിലെ ഖാസിപൂര്‍ മേഖലയിലെ ഒരു ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം.


 തന്റെ വണ്ടി തട്ടി വീണുപോയ വൃദ്ധയെ രക്ഷിക്കാന്‍ ആളുകള്‍ ഓടിവരുന്നത് കണ്ട് കാര്‍ ഡ്രൈവറായ 56 കാരനായ യോഗേന്ദ്ര പൊലീസ് സബ് ഇന്‍സ്‌പെകര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.


വണ്ടി കയറിയിറങ്ങി ഗുരുതരാവസ്ഥയിലായ വൃദ്ധ റോഡില്‍ കിടക്കുന്നത് സംഭവ സ്ഥലത്തെ സിസിടിവി കാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളിലുണ്ട്. വാഹനം ഓടിച്ച പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അമിതവേഗത്തില്‍ വാഹനം ഓടിച്ചതിനും മനുഷ്യ ജീവന്‍ അപായപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക