Image

ക​ര്‍​ണാ​ട​ക​യി​ല്‍ പത്താം ക്ലാസ് പ​രീ​ക്ഷ​യെ​ഴു​തി​യ 32 കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

Published on 04 July, 2020
ക​ര്‍​ണാ​ട​ക​യി​ല്‍ പത്താം ക്ലാസ് പ​രീ​ക്ഷ​യെ​ഴു​തി​യ 32 കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ എ​ഴു​തി​യ 32 കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 14 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രു​മാ​യി സ​മ്ബ​ര്‍​ക്ക​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന 80 വി​ദ്യാ​ര്‍​ഥി​ക​ളെ വീ​ടു​ക​ളി​ല്‍‌ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​താ​യി ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ പ​ത്ര​ക്കു​റി​പ്പി​ല്‍ പറയുന്നു.


7.60 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ജൂ​ണ്‍ 25 മു​ത​ല്‍ ജൂ​ലൈ മൂ​ന്നു വ​രെ ന​ട​ന്ന പ​രീ​ക്ഷ എ​ഴു​തി​യ​ത്. 14,745 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​യി​ല്ല. 3,911 കു​ട്ടി​ക​ള്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ലാ​യ​തി​നാ​ല്‍ പ​രീ​ക്ഷ എ​ഴു​താ​നാ​യി​ല്ല. അ​സു​ഖം ബാ​ധി​ച്ച​തി​നാ​ല്‍ 863 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക