Image

'സൂഫിയും സുജാതയും' മലയാളത്തിന് ഒരു മുതല്‍ക്കൂട്ട്

ജയശങ്കര്‍ജി Published on 04 July, 2020
 'സൂഫിയും സുജാതയും' മലയാളത്തിന് ഒരു മുതല്‍ക്കൂട്ട്
ജൂലായ് മൂന്നിന് ആഗോളതലത്തില്‍ ഓണ്‍ലൈന്‍ ആയി റിലീസ് ചെയ്ത മലയാള ചലച്ചിത്രം .വ്യത്യസ്തതകള്‍ ഏറെ ഉള്ള വളരെ വ്യത്യസ്തമായ സാഹചര്യത്തില്‍  പ്രേക്ഷകര്‍ക്ക് ലഭിച്ച ഒരു ലോക്ക് ഡൌണ്‍ സമ്മാനം ആണ് ''സൂഫിയും സുജാതയും.
വടക്കന്‍ കേരളത്തില്‍ പഴക്കം ചെന്ന പല പ്രണയ സാഭല്യങ്ങളും,വിരഹങ്ങളും, വേര്പാടുകളും എല്ലാം കഥകളിലൂടെയും,ചലച്ചിത്രങ്ങളിലൂടെ ഒക്കെ മലയാളികള്‍ വായിയ്ക്കുകയും,കാണുകയും, കേള്‍ക്കുകയും ഒക്കെ ഉണ്ടായിട്ടുണ്ട്.പല ജീവിതങ്ങളും ഇന്ന് സാക്ഷി ആയി നിലനില്‍കുകയും ചെയ്യുന്നു. വ്യത്യസ്തം എങ്കിലും 1921 -ന്റെ ചരിത്ര പശ്ചാലത്തില്‍ ഒരുങ്ങുവാന്‍ പോകുന്ന ഒരു കഥ തീഷ്ണമായ ചര്‍ച്ചകളില്‍ വിവാദം ആയ സമയത്താണ് സൂഫിയും സുജാതയും വളരെ തന്മയത്വത്തില്‍ ഒരു പ്രമേയം അവതരിപ്പിച്ചു വിജയിയ്ക്കുന്നതു. അതും ഓണ്‍ലൈന്‍ റിലീസ് എന്ന പുതിയ രീതിയില്‍ ഒരു മാതൃക ആയും,വെല്ലുവിളിയായും.

എന്റെ മൊയ്തീന്‍ സിനിമയുടെ സംഗീത സാമ്യം പലപ്പോഴും സിനിമയില്‍ ഉടനീളം പ്രതിഫലിയ്ക്കുന്നു.ചിലയിടങ്ങളില്‍ പ്രമേയം അല്പം മൊയ്തീനിലെയ്ക്ക് ചായുന്നുവോ എന്ന തോന്നലും നിലനിക്കെ തന്നെ സിനിമ അതി ഗംഭീരം അല്ല എങ്കിലും വിജയം തന്നെ.
അതിധി   യുടെ  ഊമയായ നായിക കഥാപാത്രം  വളരെ നന്നായി സിനിമയിലുടനീളം ചുവടുറച്ചു നില്കുന്നു. ഒരു പക്ഷെ  മലയാളത്തിന്റെ അഭിനയ പ്രതിഭയായ  ശോഭനയുടെ ഛായ പകര്‍ച്ചയോ,വേഷ,അഭിനയ പകര്‍ച്ചയോ അതിധി  യിലേയ്ക്ക് കടം എടുക്കപ്പെട്ടു എന്ന് വരെ തോന്നി പോകുന്നു.

എല്ലാ സിനിമകളിലൂടെയും,സാമൂഹിക ജീവിതത്തിലൂടെയും  കുറെ ഏറെ നല്ല സമവാക്യങ്ങള്‍,v സമൂഹത്തിനു നല്‍കിയ നടന്‍ ആണ് ജയസൂര്യ. രാജീവിലൂടെ അദ്ദേഹം  തന്റെ  കടമ നിര്‍വഹിക്കുന്നു.

ചെറിയ ചെറിയ പ്രശ്‌നങ്ങളില്‍ പോലും താലി ചരടുകള്‍ അറുക്കുന്ന ന്യൂജെന്‍ സമൂഹത്തിനു ഒരു നല്ല മെസ്സേജ് നല്‍കിയാണ് ഈ സിനിമ കടന്നു പോകുന്നത്.
വര്‍ത്തമാന കാലത്തിലെ രാഷ്ട്രീയ മത മുതലെടുപ്പുകള്‍ക്കോ, ചര്‍ച്ചകള്‍ക്കോ, സംഘര്‍ശങ്ങള്‍ക്കോ ഒക്കെ നിരവധി സാധ്യതകള്‍ ഉള്ള കഥാ ഭാഗങ്ങളെ  ഒക്കെ  പ്രേക്ഷകരിലേക്ക് സൂചനകള്‍ നല്‍കിയാണ് കഥ കടന്നു പോകുന്നത്. അങ്ങിനെ ഉള്ള അവസരങ്ങളെ സിനിമയിലെ  സാമൂഹിക,കുടുംബ നായകര്‍ ഊതി വീര്‍പ്പിയ്ക്കാതെ എങ്ങിനെ തരണം ചെയ്യുന്നു എന്നും കഥ നമ്മെ കാണിച്ചു തരുന്നുണ്ട്.
സിദ്ധിക്കും,ദേവ് മോഹനനും ,അബുക്കയും എല്ലാം ഒന്നിനൊന്നു മെച്ചം.
ഒരു പ്രണയ ചലചിത്രം എന്നതിനും ഉപരിയായി  സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളും, കുടുംബ ബന്ധങ്ങളും, ഒക്കെ  സിനിമയുടെ പശ്ചാത്തലം ഒരുക്കിയ പ്രകൃതി രമണീയതയ്ക്കു ഒപ്പം നാറാണിപുഴ ഷാനവാസ് തന്നെ തന്റെ വരികളിലൂടെ സംവിധാനം ചെയ്തിരിക്കുന്നു. എം ജയചന്ദ്രന്റെ സംഗീതവും, അജ്മീറിലെ കൗവാലി സംഗീതവും, ഗാന ശൈലികളും എല്ലാം  ഛായാഗ്രാഹകന്റെ കാമറയും, റെക്കോര്‍ഡിങ്ങും  ഒപ്പി എടുത്ത  നല്ല ചിത്രം എന്ന് തന്നെ പറയട്ടെ.

മീസാന്‍ കല്ലുകള്‍ സാക്ഷ്യം വഹിക്കുന്ന കുറ്റിക്കാട്ടിലെ അബൂക്കയുടെ കബറിടത്തിനു അരുകിലെ  ഞാവല്‍ കായ്ച്ചു പഴുക്കുമ്പോള്‍ സൂഫിയുടെ സുജാത മനസ്സ് തുറന്നു  ജീവിതത്തിന്റെ സുഖ ദുഃഖ സമ്മിശ്രതയിലേയ്ക്ക് യാത്ര തിരിക്കുന്നതോടെ 'സൂഫിയും സുജാതയും' എന്ന  ഒരു നല്ല ചലച്ചിത്രം കൂടി മലയാള മണ്ണ് അഹങ്കാരത്തോടെ ചേര്‍ത്ത് വയ്ക്കുന്നു - ജയശങ്കര്‍ജി

 'സൂഫിയും സുജാതയും' മലയാളത്തിന് ഒരു മുതല്‍ക്കൂട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക