Image

കേരളത്തില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം വര്‍ധിക്കുന്നു; രണ്ടു മാസത്തിനിടെ 413 പേര്‍ക്ക്

Published on 03 July, 2020
കേരളത്തില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം വര്‍ധിക്കുന്നു; രണ്ടു മാസത്തിനിടെ 413 പേര്‍ക്ക്
തിരുവനന്തപുരം: കോവിഡിന്‍െറ വര്‍ധിച്ച സാമൂഹികസാന്നിധ്യം അടിവരയിട്ട് സംസ്ഥാനത്ത് ഉറവിടമറിയാത്ത കേസുകളും  സമ്പര്‍ക്കപ്പകര്‍ച്ചയും കുതിച്ചുയരുന്നു. രണ്ടു മാസത്തിനിടെ 413 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പ്രതിദിന കേസുകളുടെ എണ്ണം 200 കവിഞ്ഞതിന്‍െറ സ്വാഭാവിക ആശങ്കക്കൊപ്പമാണ് ഈ കണക്കുകളും.

വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരിലെ കോവിഡ് ബാധക്ക് പുറമെ സംസ്ഥാനത്തിനുള്ളില്‍ യാത്രാപശ്ചാത്തലമില്ലാത്തവരും രോഗത്തിന്‍െറ പിടിയിലാകുന്നെന്നത് ആരോഗ്യസംവിധാനങ്ങളെയാണ് കാര്യമായി ബാധിക്കുന്നത്.

സാമൂഹികസമ്പര്‍ക്കമേറിയ വിഭാഗങ്ങളിലുള്ളവര്‍ അപ്രതീക്ഷിതമായി രോഗത്തിന്‍െറ പിടിയിലകപ്പെടുന്നെന്നതിനൊപ്പം ഉറവിടം അവ്യക്തമാണെന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്. തലസ്ഥാനത്ത് മാത്രം ഉറവിടമറിയാത്ത കേസുകളുടെ എണ്ണം 20 കവിഞ്ഞു. സെക്രട്ടേറിയറ്റിന് പുറത്ത് സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു.

ഇതിനു പുറമെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും കെ.എസ്.ആര്‍.ടി.സി ജീവനക്കാരനും ആംബുലന്‍സ് െ്രെഡവറും ആരോഗ്യപ്രവര്‍ത്തകരും ലോട്ടറി വില്‍പനക്കാരനും ഓട്ടോ െ്രെഡവറും മത്സ്യക്കച്ചവടക്കാരനും സെക്യൂരിറ്റി ജീവനക്കാരനുമടക്കം വിവിധ വിഭാഗങ്ങളിലുള്ളവരാണ് തലസ്ഥാനത്ത് ഉറവിടമറിയാതെ രോഗബാധിതരായത്. ഇവര്‍ക്കൊന്നും കാര്യമായ യാത്രാപശ്ചാത്തലവുമില്ല. തലസ്ഥാനത്തെ അഞ്ച് കോവിഡ് മരണങ്ങളില്‍ മൂന്നിലും ഉറവിടം അജ്ഞാതം. സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാല്‍ വൈറസിന്‍െറ സാമൂഹിക സാന്നിധ്യം അനുദിനം വര്‍ധിക്കുകയാണെന്ന് വ്യക്തമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക