Image

ഫോര്‍മുലവണ്‍ മുന്‍ തലവന്‍ 89ാം വയസ്സില്‍ അച്ഛനായി, ഭാര്യയ്ക്ക് 43 വയസ്, മൂത്ത പുത്രിക്ക് 65

Published on 03 July, 2020
ഫോര്‍മുലവണ്‍ മുന്‍ തലവന്‍ 89ാം വയസ്സില്‍ അച്ഛനായി, ഭാര്യയ്ക്ക് 43 വയസ്, മൂത്ത പുത്രിക്ക് 65
ലണ്ടന്‍: ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളുടെ മുന്‍ മേധാവിയും കോടീശ്വരനുമായ ബേണി എക്ലസ്റ്റണ്‍ 89ാം വയസ്സില്‍ വീണ്ടും പിതാവായി. ബേണിയുടെ മൂന്നാം ഭാര്യ ഫാബിയാന ഫ്‌ലോസി (43) ആണ് കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ബേണിയുടെ ആദ്യ ആണ്‍കുഞ്ഞും ഫാബിയാനയില്‍ പിറക്കുന്ന ആദ്യ കുഞ്ഞുമാണിത്. കുഞ്ഞിന് എയ്‌സ് എന്ന് പേരിട്ടതായി ബേണിയുടെ വക്താവ് അറിയിച്ചു. 2012ലാണ് ബേണി ഫാബിയാനയെ വിവാഹം കഴിക്കുന്നത്.

ആദ്യ രണ്ടു വിവാഹങ്ങളിലായി ബേണിക്ക് മൂന്നു പെണ്‍മക്കളുണ്ട്. ആദ്യ ഭാര്യ ഇവി ബാംഫോര്‍ഡില്‍ ജനിച്ച മൂത്ത മകള്‍ ദെബോറയ്ക്ക് ഇപ്പോള്‍ 65 വയസ്സുണ്ട്. രണ്ടാം ഭാര്യയായ സ്ലാവിസ റാഡിച്ചില്‍ ജനിച്ച ടമാര (36), പെട്ര (31) എന്നിവരാണ് ബേണിയുടെ മറ്റു മക്കള്‍. ഈ മൂന്നു പേരിലുമായി ബേണിക്ക് അഞ്ചു കൊച്ചുമക്കളുമുണ്ട്. കൊച്ചുമക്കളില്‍ ഒരാള്‍ക്കു കൂടി അടുത്തിടെ കുഞ്ഞു ജനിച്ചിരുന്നു.

ഫോര്‍മുല വണ്ണിനെ ഇന്നു കാണുന്ന തലത്തിലേക്ക് വളര്‍ത്തിയെടുത്തത് ബേണിയാണ്. 1958ല്‍ കാര്‍ െ്രെഡവറായാണ് ബേണി എക്ലസ്റ്റണ്‍ ഫോര്‍മുല വണ്ണിലെത്തുന്നത്. 2017ല്‍ പുറത്താക്കപ്പെടുന്നതുവരെ 40 വര്‍ഷത്തോളം ഫോര്‍മുല വണ്‍ മേധാവിയായിരുന്നു. എങ്കിലും കാറോട്ട രംഗത്ത് ബേണിയുടെ സ്വാധീനത്തിന് കോട്ടം തട്ടിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക